Press Release - Day 2 (in Malayalam)
പൈറേറ്റ് മുവ്മെന്റ് ഓഫ് ഇന്ത്യ. http://pirate-mov.in +91 9561745712
23 സെപ്റ്റംബര്‍ 2013
പ്രസിദ്ധീകരണത്തിനു്
പൈറേറ്റ് സൈക്ലിങ്ങ് ആലപ്പുഴയിലെത്തി.
അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉള്‍ക്കൊള്ളുന്ന പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനായി സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ 21 നു് തൃശ്ശൂരില്‍ നിന്നും ആരംഭിച്ച് തിരുവനന്തപുരത്തേക്ക് സംഘടിപ്പിച്ചിട്ടുള്ള പൈറേറ്റ് സൈക്ലിങ്ങ് ആലപ്പുഴയിലെത്തി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ യാത്രികരെ സ്വാഗതം ചെയ്തു. പരിഷദ് ഭവനില്‍ തങ്ങിയ സംഘം രാവിവലെ ലാണു്. നാളെ അതിരാവിലെ യാത്ര തുടങ്ങി ഉച്ച്യ്ക്ക് രണ്ടു മണിയോടെ കരുനാഗപ്പളിയിലും രാത്രിയോടെ കൊല്ലത്തും എത്തും.
സൂരജ് കേണോത്ത്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ എന്നിവരാണു് തൃശ്ശൂരില്‍ നിന്നും ഇന്നലെ സൈക്കിള്‍ യാത്ര തുടങ്ങിതു്. 22 ന് കളമശ്ശേരിയില്‍ എത്തിച്ചേര്‍ന്ന സംഘത്തോടൊപ്പം വിഷ്ണു മധുസൂദനന്‍, മനുകൃഷ്ണന്‍ ടിവി എന്നിവര്‍ ചേര്‍ന്ന് സൂരജിനൊപ്പം യാത്ര തുടരുകയും ചെയ്തു.
യാത്രയിലുടനീളം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍, സ്വതന്ത്ര അറിവു്, സ്വതന്ത്ര സംസ്കാരം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും സംവാദങ്ങളും സംഘടിപ്പിയ്ക്കുന്നുണ്ടു്.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9995551549 എന്ന നമ്പറില്‍ ബന്ധപ്പെടാം. pirate-mov.in/cycling എന്ന വെബ്സൈറ്റില്‍ പോകുന്ന വഴികളും പരിപാടികളും കാണാം.
പൈറേറ്റുകള്‍ ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യപ്പോരാളാകളാണു്. അറിവിന്റെ സ്വാതന്ത്ര്യത്തില്‍ തുടങ്ങി ഒരു സ്വതന്ത്ര സമൂഹസൃഷ്ടിയാണു് പൈറേറ്റുകളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് പോലുള്ള ആശയവിനിമയ മാദ്ധ്യമങ്ങളുടെ പ്രചാരമാണു് കൂടുതല്‍ ആളുകളെ സമൂഹസൃഷ്ടിയില്‍ പങ്കാളികളാക്കാന്‍ പൈറേറ്റുകളെ സഹായിയ്ക്കുന്നതു്.
സമത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ സ്വയം മുന്നോട്ടു് വരുന്ന കൂട്ടായ്മകളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ കണ്ട മാതൃക മറ്റെല്ലാ മേഖലകളിലും എത്തിയ്ക്കുക എന്നതു് ഇന്ത്യയിലെ പൈറേറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമാണു്.