codema.in
Tue 25 May 2021 12:36PM

വെബ്സൈറ്റ് - മലയാളം തര്‍ജ്ജമ

PB Pirate Bady Public Seen by 8

ഇന്ത്യന്‍ പൈറേറ്റ്സിന്റെ ആശയങ്ങള്‍ കൂടുതല്‍ മലയാളികളിലേയ്ക്ക് എത്തിക്കുന്നതിനും ഭാഷ അതിനൊരു തടസ്സമാകാതെ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനും ഇന്ത്യന്‍ പൈറേറ്റ്സ് വെബ്സൈറ്റ് പല ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യേണ്ടതുണ്ട്. ഭരണഘടന, മാനിഫെസ്റ്റോ എന്നിവ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത് നമുക്ക് അതിനൊരു തുടക്കം കുറിക്കാം.

PB

Poll Created Tue 25 May 2021 12:46PM

മലയാളം തര്‍ജ്ജമക്ക് ഓണ്‍ലൈനായി കൂടാമോ? Closed Tue 1 Jun 2021 1:00PM

ഇന്ത്യന്‍ പൈറേറ്റ്സ് ഭരണഘടന മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ താത്പര്യമുള്ളവര്‍ അനുയോജ്യമായ സമയം തിരഞ്ഞെടുക്കൂ. നാളെ (26/05/2021, ബുധനാഴ്ച്ച) ഒഴിവില്ലാത്തവര്‍ക്ക് ഒഴിവുള്ള വേറൊരു ദിവസവും സമയവും സ്വയം തിരഞ്ഞെടുക്കാവുന്നതാണ്.

Results

UTC Votes PB PP
Wed 26 May 2021 11:30AM
0.5
 
 
Wed 26 May 2021  1:30PM
1
 
 
Wed 26 May 2021  3:30PM
2
 
 

2 of 12 people have participated (16%)

PB

Pirate Bady Wed 26 May 2021 3:34PM

നമുക്ക് ഇവിടെ കൂടാം: https://meet.fsci.in/IndianPiratesMalayalamTranslation

തര്‍ജ്ജമയ്ക്കായി ഈ പാഡ് ഉപയോഗിക്കാം: https://cryptpad.fr/pad/#/2/pad/edit/05u3GPAlS-O5rBT1IX+uM7mg/

PB

Pirate Bady Wed 26 May 2021 7:12PM

ഇന്നത്തെ ഓണ്‍ലൈന്‍ യോഗത്തില്‍  ഇന്ത്യന്‍ പൈറേറ്റ്സ് ഭരണഘടന മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തു.

യോഗത്തില്‍ പങ്കെടുത്തവര്‍: പൈറേറ്റ് പ്രവീണ്‍ (@Pirate Praveen), പൈറേറ്റ് ബേഡി (@Pirate Bady)

തര്‍ജ്ജമ താഴെ കൊടുത്തിരിക്കുന്നു. യാന്ത്രികമായ പരിഭാഷയ്ക്ക് പകരം ആശയം വ്യക്തമായി അവതരിപ്പിക്കുക എന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്, ആയതിനാല്‍ തന്നെ വാക്കുകള്‍ നിഘണ്ടുവിലുള്ള അതേ പോലെ ഉപയോഗിക്കാതെ വേണ്ട വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും താഴെ കമന്റുകളായി രേഖപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.


 ഇന്ത്യന്‍ പൈറേറ്റ്സ് ഭരണഘടന

  • Preamble ആമുഖം

  • Article 1: Basic Principles വകുപ്പ് 1: അടിസ്ഥാന തത്വങ്ങൾ

  • Article 2: Rights വകുപ്പ് 2:അവകാശങ്ങള്‍

  • Article 3: Membership വകുപ്പ് 3: അംഗത്വം

  • Article 4: Organizational Goals വകുപ്പ് 4: സംഘടനാപരമായ ലക്ഷ്യങ്ങള്‍

Version 5.2.0 Draft
പതിപ്പ് 5.2.0 കരട്

Download as PDF
പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോഡ് ചെയ്യുക

INSTRUCTIONS: Use the navigation buttons on right or use left/right arrow keys to navigate between slides. If you are using a touch screen device you can swipe left and right.

നിര്‍ദ്ദേശങ്ങള്‍: താളിന്റെ വലതു് വശത്തുള്ള ബട്ടണുകള്‍ ഉപയോഗിച്ചോ കീബോര്‍ഡിലെ ഇടതു്/വലതു് കട്ടകള്‍ ഉപയോഗിച്ചോ താളുകള്‍ മാറാം. ടച്ച് സ്ക്രീന്‍ ഉപയോഗിക്കുന്നെങ്കില്‍ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ് ചെയ്താല്‍ മതി.

Preamble ആമുഖം

  • Who are we? ഞങ്ങളെ പറ്റി രണ്ടു് വാക്ക്

    • We are a group of people engaging in political activities with the aim of becoming a political party some day*.

    • രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന ഒരു കൂട്ടം വ്യക്തികളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ പൈറേറ്റ്സ്.

  • Why Indian Pirates? ഇന്ത്യന്‍ പൈറേറ്റ്സ് തുടങ്ങിയതു് എന്തിനാണു്?

    • No one asked us how we think this world should be. We should no longer accept what we supposedly cannot change. Instead, we need to change what we cannot accept.

    • "മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍, മാറ്റുമതുകളീ നിങ്ങളേ താന്‍"
      നമ്മുടെ സമൂഹം എങ്ങനെയായിരിക്കണം എന്നു് നമ്മളോടു് ആരും ചോദിച്ചിട്ടില്ല. നമുക്കു് മാറ്റാനാവില്ല എന്നു് പൊതുവെ പറയപ്പെടുന്ന കാര്യങ്ങളെല്ലാം അങ്ങനെ ആവണമെന്നില്ല. പകരം നമുക്ക് സ്വീകാര്യമല്ലാത്തത് നമ്മള്‍ തന്നെ മാറ്റണം.

    • So we are remaking this world the way we think it should be

    • ആയതിനാല്‍ സമത്വം, ജനാധിപത്യം, സുതാര്യത എന്നിവ അടിസ്ഥാനപ്പെടുത്തി ഈ സമൂഹം ഞങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയാണ്.

    • Based on equality, democracy and transparency.

  • Fix what is broken തകര്‍ന്നുപോയത് ശരിയാക്കുക

    • Peer-to-Peer vs hierarchical society

    • ഉയര്‍ന്നവരും താഴ്ന്നവരും എന്ന രീതിയ്ക്ക് ബദലായി എല്ലാവരെയും തുല്ല്യരായി കാണുന്നു.

    • Association of peers vs leaders and cadres

    • നേതാക്കള്‍ക്കും അണികള്‍ക്കും പകരം എല്ലാവരും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന രീതി.

    • Direct democracy vs Plutocracy

    • ധനാധിപത്യത്തിന് പകരം നേരിട്ടുള്ള ജനാധിപത്യം.

What is special about us? ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന പുതിയ ആശയങ്ങള്‍

  • We are not a family controlled party, we are also not a cadre party, everyone has a voice, every decisions we make is public (transparency), our funding source is public.

  • ഞങ്ങള്‍ ഒരു കുടുംബവാഴ്ച്ചയുള്ള പാര്‍ട്ടിയല്ല, കേഡര്‍ പാര്‍‌ട്ടിയുമല്ല, എല്ലാവരേയും കേള്‍ക്കും, എല്ലാ തീരുമാനങ്ങളും എല്ലാവര്‍ക്കും കാണാം (സുതാര്യത), സംഭാവനകള്‍ തരുന്നവരുടെ പേരുവിവരങ്ങള്‍ എല്ലാവര്‍ക്കും കാണാം.

  • We need systematic change in political parties, not just different people following the same system. If only the party is really transparent and accountable to its members, it can really uphold its values. To make that possible, dissent and not discipline is the cornerstone of our group. Once you become a member you cannot be expelled from the group for indiscipline, a common tactic used by all parties to suppress dissent.

  • നിലവിലെ പാര്‍ട്ടി ഘടനയില്‍ ആളുകള്‍ മാത്രം മാറിയാല്‍ പോരാ, രാഷ്ട്രീയ പാര്‍ട്ടികളുടെ ഘടന തന്നെ മാറണം. അഗങ്ങളോടു് ഒന്നും ഒളിച്ചു് വയ്ക്കാനില്ലാതെ വരുമ്പോഴും അംഗങ്ങളോടു് കണക്കു് പറയേണ്ടി വരുമ്പോഴും മാത്രമേ പാര്‍ട്ടിക്ക് അതിന്റെ മൂല്യങ്ങളെ മുറുകേ പിടിയ്ക്കാനാകൂ. ഒരിക്കല്‍ അംഗമായാല്‍ എല്ലാ പാര്‍ട്ടികളിലും കാണുന്ന പോലെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പിന്നീടു് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനാകില്ല.

Article 1: Basic Principles വകുപ്പ് 1: അടിസ്ഥാന തത്വങ്ങൾ

  • Section 1: Indian Pirates are committed to support human rights, direct democracy and participation in government, reform of copyright and patent law, free sharing of knowledge (open content), information privacy, transparency, freedom of information, anti-corruption and network neutrality.

  • ഭാഗം 1: മനുഷ്യാവകാശങ്ങള്‍, നേരിട്ടുള്ള ജനാധിപത്യം, സര്‍ക്കാരിലെ ജനപങ്കാളിത്തം, പകര്‍പ്പവകാശ നിയമങ്ങളുടെയും പേറ്റന്റു് നിയമങ്ങളുടെയും പരിഷ്കാരം, സ്വതന്ത്രമായി അറിവിന്റെ പങ്കിടല്‍ , വിവരസ്വകാര്യത, സുതാര്യത, വിവര സ്വാതന്ത്ര്യം, അഴിമതിവിരുദ്ധത, ഇന്റര്‍നെറ്റ് നിഷ്‌പക്ഷത തുടങ്ങിയവ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ പൈറേറ്റ്സ് നിലകൊള്ളുന്നു.

  • Section 2: Human beings have innate value. Rights of every human being is described in Universal Declaration of human rights. We will fight to ensure these rights are not denied to anyone.

  • ഭാഗം 2: മനുഷ്യനു് സഹജമായ മൂല്യം ഉണ്ടു്. രാഷ്ട്രാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തില്‍ ഓരോ മനുഷ്യരുടേയും അവകാശങ്ങള്‍ വിശദീകരിക്കുന്നുണ്ടു്. ഈ അവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പാക്കാന്‍ ഞങ്ങള്‍ പോരാടും.

  • Section 3: We understand individuals and families of all sections of the society and different geographic locations have a right to realize equal life chances regardless of identity. Economic inequity, caste or gender or sexuality based discrimination, and differential abilities prevent many from realizing the equity of opportunities.

  • ഭാഗം 3: സമൂഹത്തിന്റെ നാനാ തുറകളിലും വിവിധ പ്രദേശങ്ങളിലും ജീവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്വത്വവ്യത്യാസമില്ലാതെ തുല്ല്യമായ ജീവിതസാധ്യതകള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ അവകാശമുണ്ടെന്നു് ഞങ്ങള്‍ മനസ്സിലാക്കുന്നു. സാമ്പത്തിക അസമത്വം, ജാതിയോ ലിംഗവ്യത്യാസമോ ലൈംഗികാകര്‍ഷണമോ അടിസ്ഥാനമാക്കിയ വിവേചനം, ഭിന്നശേഷി എന്നിവ അവസരസമത കൈവരിക്കുന്നതില്‍ നിന്നും പലരേയും തടയുന്നു.

  • Section 4: We should cooperate with each other.

  • ഭാഗം 4:നമ്മള്‍ പരസ്പരം സഹകരിക്കണം.

  • Section 5: Every one has a right to food, housing, education, healthcare and privacy

  • ഭാഗം 5: ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സ്വകാര്യത എന്നിവ എല്ലാവരുടേയും അവകാശമാണു്.

  • Section 6: Knowledge should be free.

  • ഭാഗം 6: അറിവു് സ്വതന്ത്രമായിരിക്കണം.

  • Section 7: We promote transparent government.

  • ഭാഗം 7: സുതാര്യമായ സര്‍ക്കാര്‍ സംവിധാനം എന്ന ആശയത്തെ ഞങ്ങള്‍ പ്രചരിപ്പിക്കുന്നു.

  • Section 8: We are opposed to the use of violence to achieve political aims. We will not, in any manner, promote or instigate or participate in violence. AND WE MEAN IT. However, we see violence as distinct from the issue it supports or opposes. The violence must be prosecuted through prevailing laws, and the issue must be evaluated through debate on its own merit.

  • ഭാഗം 8: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു് അക്രമം ഉപയോഗിക്കുന്നതിനു് ഞങ്ങളെതിരാണു്. ഒരു തരത്തിലുള്ള അക്രമവും ഞങ്ങള്‍ അനുകൂലിക്കുകയോ, ആഹ്വാനം ചെയ്യുകയോ, അക്രമത്തില്‍ പങ്കാളികളാകുകയോ ഇല്ല. ഇത് ഞങ്ങള്‍ വെറുതെ പറയുന്നതല്ല. എന്നാലും ഒരു വിഷയത്തെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ അക്രമം ഉപയോഗിയ്ക്കുമ്പോള്‍ ആ വിഷയത്തെ അക്രമത്തില്‍ നിന്നും വേറിട്ടു് ഞങ്ങള്‍ കാണുന്നു. അക്രമം നാട്ടിലെ നിയമങ്ങള്‍ വഴി നേരിടണം,വിഷയം ചര്‍ച്ചകളിലൂടെ തീരുമാനമാക്കണം.

  • Section 9: In a world with limited resources, unlimited growth is impossible. It is our responsibility to protect the environment and pass on this planet earth to our future generations in a livable condition.

  • ഭാഗം 9: പരിമിതമായ വിഭവങ്ങളുള്ള ലോകത്തു്, പരിമിതിയില്ലാത്ത വികസനം സാധ്യമല്ല. പരിസ്ഥിതി സംരക്ഷിക്കാനും ഭാവി തലമുറയ്ക്ക് ആവാസയോഗ്യമായി ഈ ഭൂമിയെന്ന ഗ്രഹം നിലനിര്‍ത്തുക എന്നതും നമ്മുടെ ഉത്തരവാദിത്തമാണു്.