ലാപ്ടോപ്പുകളുടെ സ്വതന്ത്ര സോഫ്റ്റ്വെയര് പൊരുത്തം പരിശോധിക്കാനുള്ള സംരംഭം
പല ലാപ്ടോപ്പുകളിലും ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ ഹാര്ഡ്വെയറുകള് പ്രവര്‍ത്തിക്കണമെങ്കില്‍ സ്വതന്ത്രമല്ലാത്ത ഡ്രൈവറുകള്‍ വേണം. ഉബുണ്ടു പോലുള്ള ഡിസ്ട്രിബ്യൂഷനുകളില്‍ സ്വതന്ത്രമല്ലാത്ത സോഫ്റ്റ്വെയറുകള് കൂടി ചേര്‍ത്താണു് വിതരണം ചെയ്യുന്നതു്. ഇതു് ആളുകളെ സഹായിക്കുകയാണെന്നു് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും സ്വതന്ത്ര സോഫ്റ്റ്വെയര് ആശയം വെള്ളം ചേര്‍ക്കാവുന്നതാണെന്ന തോന്നലാണു് ആളുകളില്‍ ഉണ്ടാക്കുന്നതു്. ഡെബിയന്‍, ട്രിസ്ക്വല് തുടങ്ങിയ വിതരണങ്ങളില്‍ 100% സ്വതന്ത്ര സോഫ്റ്റ്വെയര് മാത്രമേ ഉപയോഗിക്കൂ എന്നതിനാല്‍ പല ഹാര്‍ഡ്വെയറുകളും പ്രവര്‍ത്തിക്കില്ല. പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറില് പ്രവര്‍ത്തിക്കുന്ന ലാപ്ടോപ്പുകള് കണ്ടുപിടിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇതിനും ശാശ്വത പരിഹാരമാവുകയുള്ളൂ. അങ്ങനെ എല്ലാ ലാപ്ടോപ്പ് മോഡലുകളും പരിശോദിച്ചുറപ്പു വരുത്താനുള്ള സംരംഭമാണു് h-node.org അതുപോലെ ഓരോ ലാപ്ടോപ്പ് മോഡലിലും ഹാര്ഡ്വെയര് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കുറിച്ചുവയ്ക്കാനുള്ള സംരംഭമാണു് https://wiki.debian.org/InstallingDebianOn ഈ രണ്ടു് പ്രൊജക്റ്റുകളിലും പുതിയ ലാപ്ടോപ്പ് മോഡലുകള്‍ ചേര്‍ക്കാനുള്ള കാമ്പൈനാണു നമ്മള് തുടങ്ങുന്നതു്. ഇതിനു് ഡെബിയന്‍ ജെസ്സിയുടെ ലൈവ് സിഡി ഒരു യുഎസ്ബി പെന്‍ഡ്രൈവില്‍ ബൂട്ടുചെയ്യാവുന്ന വിധത്തില്‍ ചേര്‍ത്തു് ഓരോ ലാപ്ടോപ്പ് മോഡലിലും ഇട്ടു് നോക്കുകയാണു് വേണ്ടതു്.
Pirate Praveen · Mon 4 May 2015 10:32AM
ഡെബിയന്‍ റിലീസ് പാര്‍ട്ടിയില്‍ നമ്മുടെ കൂടെ പ്രൊജക്റ്റ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച കുട്ടികളെ ഈ സംരംഭത്തില്‍ ചേര്ക്കാനാണുദ്ദേശിക്കുന്നതു്. ഒരു ക്യാമ്പില്‍ വച്ച് ഇതിനുള്ള പരിശീലനം കൊടുക്കുകയും പിന്നീടു് വലിയ ക്രൌഡ് സോഴ്സിങ്ങ് കാമ്പൈനായി ഇതു് പ്രചരിപ്പിക്കാനുമാണു് ശ്രമം.