codema.in
Fri 3 Jun 2016 8:50AM

ഭൂരിപക്ഷത്തിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കണോ?

SK Sooraj Kenoth Public Seen by 299

നിലവില്‍ നമ്മുടെ ഗ്രൂപ്പിലെ എല്ലാ ചര്‍ച്ചകളും നടക്കുന്നത് ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനുസരിച്ചാണ്. അത് പലപ്പോഴും തെറ്റാറുണ്ടെന്ന് കാലം തന്നെ തെളിയിച്ചതാണ്. ബദലുകള്‍ എന്തെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടോ?

PB

Pirate Bady Fri 3 Jun 2016 10:20PM

നിർദ്ദേശങ്ങൾ:

1) എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകുക. ഇത് വഴി ഓരോ വ്യക്തിയുടെയും അഭിപ്രായങ്ങൾ വിലപ്പെട്ടതാണെന്നു ഉറപ്പു വരുത്താനാവും.

2) വ്യക്തികൾക്ക് വീറ്റോ അധികാരം നൽകാതെ ഒരു ചെറിയ പക്ഷത്തിന്റെ (ഉദാഹരണത്തിനു 2 അംഗങ്ങളുടെ അല്ലെങ്കിൽ 10% അംഗങ്ങളുടെ) എതിർ വോട്ടുകൾ ഒന്നിച്ചു ചേർത്ത് ഒറ്റ വീറ്റോ വോട്ട് ആയി കണക്കാക്കുക.

ഒന്നാമത്തെ നിർദ്ദേശത്തെ അപേക്ഷിച്ച് ഞാൻ വ്യക്തിപരമായി കൂടുതൽ അനുകൂലിക്കുന്നത് രണ്ടാമത് പറഞ്ഞ നിർദ്ദേശത്തോടാണ്‌. കാരണം ഒന്നാമത്തെ നിർദ്ദേശം ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതകൾ ഏറെയാണ്. ഉദാഹരണത്തിന് എതെങ്കിലും ഒരു വ്യക്തി ഒന്നു മനസ്സ് വെച്ചാൽ 6 മാസത്തെ പ്രവർത്തനങ്ങൾകൊണ്ട് ഇന്ത്യൻ പൈറേറ്റ്സിന്റെ അംഗമായി മാറാം, അംഗമായത്തിനു ശേഷം ഇന്ത്യൻ പൈറേറ്റ്സിന്റെ വളർച്ച മുരടിപ്പിക്കാനോ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനോ അതുമല്ലെങ്കിൽ ബാഹ്യശക്തികളുടെ സ്വാധീനം മൂലമോ മറ്റു അംഗങ്ങളുടെ ക്രിയാത്മകായ തീരുമാനങ്ങളെ ഈ വ്യക്തിക്ക് വീറ്റോ അധികാരം ദുരുപയോഗപ്പെടുത്തി എതിർക്കാം. എന്റെ അഭിപ്രായത്തിൽ ഈ സാദ്ധ്യത ഒരിക്കലും തള്ളിക്കളയാവുന്നതല്ല. ആയതിനാൽ രണ്ടാമത്തെ നിർദ്ദേശം തന്നെ ആയിരിക്കും ഉചിതം എന്ന് ഞാൻ വിശ്വസിക്കുന്നു. എത്ര അംഗങ്ങളുടെ അഥവാ എത്ര ശതമാനം അംഗങ്ങളുടെ എതിർ വോട്ടുകൾ ചേർന്നാൽ ആണ് ഒരു വീറ്റോ വോട്ട് ആവുക എന്നത്‌ ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താവുന്നതാണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഇവിടെ കാണാവുന്നതാണ്.

BC

Balasankar C Sat 4 Jun 2016 5:36AM

@soorajkenoth I've moved the thread to Malayalam. Hope that is fine.

BC

Balasankar C Sat 4 Jun 2016 5:38AM

And about the discussion, I wholeheartedly agree that majoritarianism has proven in the past to be used to suppress dissents. But, since our decision making is vote oriented, please suggest a better working method. I honestly couldn't come up with one.

One is that dissenters can fork and form a new collective. But, in that case my opinion is to protect the collective's name and allow dissenters to use a different name.

BC

Balasankar C Sat 4 Jun 2016 5:39AM

And, Ambady's second suggestion makes sense. If X% disagree, it is a veto and MUST NOT be implemented in the collective's name.

PP

Pirate Praveen Sat 4 Jun 2016 8:31AM

We should make sure we don't end up in isolated islands divided by language. Any policy discussion that happens in a language sub group should be translated to English.

PP

Pirate Praveen Sat 4 Jun 2016 8:45AM

ഭരണഘടന മാറ്റുമ്പോള്‍ ഒരംഗത്തിന്റെ പോലും എതിര്‍പ്പിനു് (disagree) ആ മാറ്റത്തെ തടയാം. അതുകൊണ്ടു് തന്നെ ഭൂരിപക്ഷത്തിന്റെ തീരുമാനമാണു് നടപ്പിലാക്കുന്നതെന്നു് പറയാനാവില്ല.

എന്നാല്‍ പുതിയ പരിപാടികള്‍ വരുമ്പോള്‍ ശക്തമായ എതിര്‍പ്പു് (block) മാത്രമേ തടയൂ. അടിസ്ഥാനാശയങ്ങള്‍ക്കെതിരാണെങ്കില്‍ മാത്രമേ അവിടെ വീറ്റോ ഉപയോഗിക്കാനാവൂ. ഇവിടെയാകട്ടെ ഭൂരിപക്ഷത്തിന്റെ പോലും ആവശ്യമില്ല.

For constitution amendments, even a single member disagreeing can stop the amendment. We follow consensus here.

When proposing activities only a block can stop it. And a block can be used only if it is against our basic principles. So we don't even need a majority here.

PP

Pirate Praveen Sat 4 Jun 2016 10:06AM

@ambadyanands അങ്ങനെ ഒരാള്‍ വന്നാല്‍ പോലും അതു് വരെ നമ്മള്‍ തീരുമാനിച്ച കാര്യങ്ങളെല്ലാം മാറ്റമില്ലാതെ തുടരും. അങ്ങനെ വരുകയാണെങ്കില്‍ തന്നെ കൂടുതല്‍ strict നിയന്ത്രണങ്ങളോടെ പുതിയ ഗ്രൂപ്പുണ്ടാക്കാവുന്നതാണു്. അതിനു് കൂടുതല്‍ പ്രയാസപ്പെടേണ്ടി വരും, പക്ഷേ അതാണു് ഓരോരുത്തര്‍ക്കും അധികാരം കൊടുക്കുന്നതിന്റെ വില.

പേടിയെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ഓരോ നിയമവും നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ എടുത്തുകളയുന്നതാവും.

അതുകൊണ്ടു് തന്നെ നമ്മള്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

Even if such a person comes and blocks everything, all decisions that were made will remain in effect. If at all required, we may then create a new group with stricter conditions. It is more effort, but that is the cost we pay for giving power to the individual.

Each condition we add out of fear will only take away our own freedoms.

So we should be cautious when we accept new members.

SK

Sooraj Kenoth Sat 4 Jun 2016 10:11AM

ഏത് തരത്തിലായാലും വെറുതെ ഉള്ള വീറ്റോ അധികാരം ഭസ്മാസുരന്റെ വരം പോലാവും.

എനിക്ക് തോന്നുന്ന കാര്യം ഇതാണ്. തീര്‍ത്തും വോട്ടെടുപ്പ് എന്ന രീതിയേക്കാള്‍ അഭിപ്രായ സമന്വയം എന്ന രീതി അവലംബിക്കുകയായവും നല്ലത്. അപ്പോ അഭിപ്രായ വ്യത്യാസങ്ങള്‍ അറിയിക്കുക.

ഇപ്പോ ചര്‍ച്ച നടക്കുന്ന അതിരപ്പള്ളി പണ്ട് ചര്‍ച്ച നടന്ന കൂടംകുളം പോലുള്ള ഒരു വിഭാഗത്തിനെ മാത്രം ബാധിക്കുന്നത് എന്ന് തോന്നുന്ന കാര്യത്തില്‍ ഭൂരിപക്ഷം അറിവില്ലായ്മകൊണ്ട് എതിക്കുമ്പോള്‍, ആരെങ്കിലും തീവ്ര എതിര്‍പ്പ് കൊണ്ടു വന്നാല്‍, അതേ പോലെ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റരുത്. അതുപോലെ തന്നെ മുന്നോട്ട് പോവേണ്ടുന്ന കാര്യത്തിന്, അതായാത് ഫേസ്‍ബുക്കില്‍ ഓഫീഷ്യല്‍ പേജ് വേണ്ട എന്ന് തീരുമാനം, മുന്നോട്ട് പോവാന്‍ തടസ്സം ഉണ്ടാവുകയും അരുത്. അതിന് എന്തായിരിക്കും നല്ലവഴി?

വീറ്റോയ്ക്ക് സമാനമായ, എന്നാല്‍ വീറ്റോ അല്ലാത്ത ഒന്ന് വരുന്നതിനെ കുറിച്ച് എന്ത് കരുതുന്നു?

രാഷ്ട്രതി ബില്ല് തിരിച്ചയക്കുന്നതുപോലെ ഒന്ന്?
രണ്ട് തവണയേ തിരിച്ചയക്കാന്‍ പറ്റൂ, മൂന്നാം തവണ നിര്‍ബന്ധമായും ഒപ്പ് വെക്കണം. പക്ഷേ രണ്ട് തിരിച്ചയക്കലിനിടയില്‍ വിഷയത്തില്‍ ഒരു ചര്‍ച്ച വരും എന്ന് പ്രതീക്ഷിക്കാം?

PB

Pirate Bady Wed 8 Jun 2016 9:09AM

@praveenarimbrathod "പേടിയെ അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന ഓരോ നിയമവും നമ്മുടെ തന്നെ സ്വാതന്ത്ര്യത്തെ എടുത്തുകളയുന്നതാവും." //നിയന്ത്രണങ്ങൾ ഇല്ലാത്ത ചില സ്വാതന്ത്ര്യങ്ങൾ സമൂഹത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന സാഹചര്യങ്ങൾ ഇല്ലേ? ഉദാഹരണത്തിന് എനിക്കൊരാളെ മർദ്ദിക്കാനുള്ള സ്വാതന്ത്ര്യം വേണം എന്ന് വാദിക്കുന്നതിൽ അർത്ഥമില്ലല്ലോ. ചില സ്വാതന്ത്ര്യങ്ങൾ മറ്റു ചില സ്വാതന്ത്ര്യങ്ങളുടെ മേലുള്ള കടന്നുകയറ്റം ആകുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമായി വന്നേക്കാം എന്ന് ഇപ്പറഞ്ഞ ഉദാഹരണത്തിലൂടെ വ്യക്തമാണല്ലോ. അത് പോലെ തന്നെ ആണ് വീറ്റൊ അധികാരം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യവും, സമൂഹത്തിനു മുഴുവൻ ഉപകാരപ്രദമായേക്കാവുന്ന ഒരു പ്രവർത്തി ഒരാൾ മാത്രം എതിർത്താൽ നടപ്പിലാക്കാതിരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. അങ്ങനെ വെറുതെ എതിർക്കാനുള്ള അധികാരം നൽകുന്നതിനു പകരം എന്ത് കൊണ്ട് എതിർക്കുന്നു എന്നും അടിസ്ഥാന തത്ത്വങ്ങൾക്ക് ലംഘിക്കപ്പെടുന്നുണ്ടോ എന്നും ചൂണ്ടിക്കാണിച്ച് കൊണ്ട് മാത്രമേ എതിർക്കാൻ അനുവദിക്കാവൂ. മാത്രമല്ല ഒരു നിശ്ചിത സമയത്തിനുള്ളിൽ അടിസ്ഥാന തത്ത്വങ്ങൾ ലംഘിക്കപ്പെടുന്നുണ്ട് എന്ന് സ്ഥാപിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ വീറ്റൊ വോട്ട് അസാധു ആക്കുകയം വേണം.

"അതുകൊണ്ടു് തന്നെ നമ്മള്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം." //അങ്ങനെ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? അവ എത്രത്തോളം പ്രായോഗികം ആയിരിക്കും? മാത്രമല്ല തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ചത് കൊണ്ട് മാത്രം അതിനു ശേഷം തെറ്റുകൾ പറ്റിക്കൂടാ എന്നില്ലല്ലോ. ഇനി അഥവാ അറിഞ്ഞ് കൊണ്ട് തെറ്റ് ചെയ്യില്ല എന്ന് 100% വിശ്വാസമുള്ള ഒരു വ്യക്തി ആണെങ്കിൽ പോലും അറിവില്ലായ്മ കൊണ്ട് തെറ്റ് പറ്റാമല്ലോ! ഉദാഹരണത്തിനു ഗാഡ്ഗിൽ റിപ്പോർട്ട്‌ എടുക്കുക - പ്രകൃതിക്കും കർഷകർക്കും വളരെ അധികം ഗുണം ചെയ്യുന്ന റിപ്പോർട്ട്‌ ആണെങ്കിൽ പോലും അത് കൊണ്ട് ദോഷം സംഭവിക്കാവുന്ന കച്ചവടതല്പരരായ ചില ലാഭക്കൊതിയർ ചേർന്നു ദുഷ്പ്രചരണം നടത്തിയാൽ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റിപ്പോർട്ടിനെ തള്ളിപ്പറയിക്കാൻ വേണ്ട സ്വാധീനം ചെലുത്താം. ഭൂരിപക്ഷങ്ങളെ വരെ തെറ്റിദ്ധരിപ്പിക്കാൻ പ്രാപ്തരായ ഇങ്ങനെയുള്ളവർക്ക് ഒരു വ്യക്തിയെ സ്വാധീനിക്കാൻ എത്രത്തോളം എളുപ്പമായിരിക്കും എന്ന് പറയേണ്ട അവശ്യം ഇല്ലല്ലോ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു വ്യക്തിയുടെ വീറ്റൊ അധികാരം ദുരുപയോഗപ്പെട്ടേക്കാം. അത് ഒരു ചെറിയ പരിധി വരെയെങ്കിലും ഒഴിവാക്കാൻ വേണ്ടിയാണ് രണ്ടോ അതിലേറെ പെരുടെയോ 'ബ്ലോക്ക്‌' വോട്ടുകൾ ചേർന്നാലേ ഒരു വീറ്റൊ വോട്ട് ആകാവൂ എന്ന് പറയുന്നത്. അങ്ങനെ ആകുമ്പോൾ ഒരു വ്യക്തിക്ക് തന്റെ ബ്ലോക്ക്‌ വോട്ട് വീറ്റൊ വോട്ട് ആയി മാറുന്നതിനു മറ്റുള്ളവരുടെ സഹായം അത്യാവശ്യമായി വരും, അപ്പോൾ ആ വ്യക്തി നിർബന്ധിതമായും സ്വന്തം തീരുമാനത്തെ പുനഃപരിശോധിക്കുകയും ആ വിഷയത്തെ പറ്റി കൂടുതൽ പഠനങ്ങൾ നടത്തുകയും വേണ്ടി വന്നാൽ തിരുത്തുകയും ചെയ്യേണ്ടതായി വരും.

ഒരു വ്യക്തിക്ക് വീറ്റൊ അധികാരം വേണ്ടത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന ഒരു ഉദാഹരണം ഇതാണ് : 'അനാവശ്യമായി അല്ലെങ്കിൽ എതിർപ്പുകളെ ഭയന്ന് ഒരു വ്യക്തിയെ പുറത്താക്കാനുള്ള തീരുമാനത്തെ ആ വ്യക്തിക്ക് തന്നെ തടയാൻ സാധിക്കും'. അംഗത്വത്തിനു ആജീവനാന്ത കാലാവധി കല്പിച്ചാൽ, അംഗങ്ങളെ യാതൊരു കാരണവശാലും പുറത്താക്കുകയോ അവർക്കെതിരെ ശിക്ഷാനടപടികൾ എടുക്കുകയോ ചെയ്യില്ലെന്നും എതിർപ്പുകൾ ഉയരുന്ന സാഹചര്യങ്ങളിൽ പിന്തുണ ഉണ്ടാവില്ലെന്ന് മാത്രം എന്ന ഒരു നിലപാട് സ്വീകരിച്ചാൽ പിന്നെ പ്രശ്നം ഇല്ലല്ലോ? ഇനിയും ഒരു വ്യക്തിക്ക് വീറ്റൊ അധികാരം നൽകേണ്ടതിന്റെ ആവശ്യകത സ്ഥാപിച്ചെടുക്കാൻ മറ്റെന്തെങ്കിലും ഉദാഹരണങ്ങൾ ഉണ്ടെങ്കിൽ അവ കണ്ടെത്തി ചർച്ച ചെയ്യാം.