codema.in
Wed 27 Apr 2016 7:03AM

Pamphlet (Malayalam)

DU [deactivated account] Public Seen by 276

നമുക്കു് ചുറ്റും കാണുന്ന കാര്യങ്ങളെപ്പറ്റി നിങ്ങള്‍ സംതൃപ്തരാണോ?
ഈ സമൂഹത്തില്‍ പല മാറ്റങ്ങളും നമ്മളാഗ്രഹിക്കുന്നില്ലേ?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ആ മാറ്റം കൊണ്ടുവരുമോ?
ഏതെങ്കിലും നേതാവു് ആ മാറ്റം കൊണ്ടുവരുമോ?
എന്തിനു് സ്വന്തമായി ചിന്തിക്കാനാകുമ്പോള്‍ മറ്റുള്ളവരെ കാത്തിരുന്നു് നിരാശരാകണം?
നമുക്കൊന്നും മാറ്റാന്‍ കഴിയില്ലെന്നു് പറയുന്നതിനു് പകരം നമുക്കു് സ്വീകാര്യമല്ലാത്തതു് നാം തന്നെ മാറ്റണം. ജനാധിപത്യവും, സമത്വവും, സുതാര്യതയും നമ്മെ വഴികാട്ടും.
ഇന്ത്യന്‍ പൈറേറ്റ്സ്
എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങളും അവകാശങ്ങളുമുള്ള ജനങ്ങളുടെ കൂട്ടായ്മയാണിതു്.
ആര്‍ക്കും ഇതില്‍ പങ്കുചേരാം.
എല്ലാ തീരുമാനങ്ങളും സുതാര്യമായി.
മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യ നീതിക്കുമായി നിലകൊള്ളുന്നു.
നേതാക്കളും അണികളും എന്ന വ്യത്യാസമിവിടില്ല.
ഇന്ത്യന്‍ പൈറേറ്റ്സിനെ വ്യത്യസ്ഥമാക്കുന്നതെന്താണു്?
പങ്കാളിത്ത ജനാധിപത്യം, സുതാര്യത, പാര്‍ട്ടിയോടോ നേതാവിനോടോ കൂറിനു് പകരം ആശയങ്ങളോടു് കൂറു് എന്നിവ മറ്റുള്ള നൂറു് കണക്കിനു് പാര്‍ട്ടികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും ഇന്ത്യന്‍ പൈറേറ്റ്സിനെ മാറ്റി നിര്‍ത്തുന്നു.
പങ്കാളിത്ത ജനാധിപത്യം
പങ്കാളിത്ത ജനാധിപത്യം എന്നാല്‍ ഓരോ അംഗത്തിനും ഓരോ തീരുമാനത്തിലും തുല്ല്യമായ പ്രാധിനിത്യമായിരിക്കും. പങ്കാളിത്ത ജനാധിപത്യം ഇന്ത്യന്‍ പൈറേറ്റ്സിന്റെ അടിസ്ഥാന ആശയങ്ങളിലൊന്നാണു്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളൊന്നുമില്ലാതെ എല്ലാ അംഗങ്ങളും ഒരേ നിലയിലാണു്. ആരും ആര്‍ക്കും മുകളിലല്ല, താഴെയുമല്ല. ഒരു പരമോന്നത നേതാവോ, കുടുംബവാഴ്ചയോ, അന്ധമായി പിന്തുണയ്ക്കുന്ന അണികളോ ഇല്ലാതെ എല്ലാ അംഗങ്ങള്‍ക്കും തുല്ല്യഅധികാരമുള്ള ഇടമാണിതു്.
സുതാര്യത
ഇന്ത്യന്‍ പൈറേറ്റ്സിന്റെ ഓരോ ചര്‍ച്ചയും തീരുമാനവും എല്ലാവര്‍ക്കും കാണാവുന്നതാണു്. ഞങ്ങളുടെ വെബ്സൈറ്റില്‍ (pirates.org.in) ഇതു് ലഭ്യമാണു്. അടച്ചിട്ട മുറിയിരുന്നുള്ള ചര്‍ച്ചകളോ മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളോ ഇവിടെയില്ല.
ആശയങ്ങളോടു് കൂറു്
ഇന്ത്യന്‍ പൈറേറ്റ്സിന്റെ ആശയങ്ങളോടും ഭരണഘടനയോടുമാണിടെ കൂറു് പ്രതീക്ഷിക്കുന്നതു്, അന്ധമായി തീരുമാനങ്ങളെ പിന്തുണയ്ക്കാനല്ല. ഓരോരുത്തരും ഓരോ തീരുമാനത്തേയും ചോദ്യം ചെയ്യുകയും ഇന്ത്യന്‍ പൈറേറ്റ്സിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരാണെങ്കില്‍ എതിര്‍ക്കുകയും വേണം. അച്ചടക്ക നടപടിയോ പുറത്താക്കലോ ഇവിടെയില്ല.


തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ ഇന്ത്യന്‍ പൈറേറ്റ്സിന്റെ സ്ഥാപകാംഗമാണു്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കു് പരിചിതനായ പ്രവീണ്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപദേഷ്ടാവായി ജോലി ചെയ്യുന്നു.
മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, പങ്കാളിത്ത ജനാധിപത്യം തുടങ്ങിയ ഞങ്ങളുടെ ആശയങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്നതാണു് ഇലക്ഷനില്‍ മത്സരിക്കുന്നതിന്റെ പ്രാധമികോദ്ദേശ്യം. ഇന്ത്യന്‍ പൈറേറ്റ്സ് മറ്റു് പാര്‍ട്ടികളില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാണെന്നു് സാധാരണക്കാരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പങ്കാളിത്ത ജനാധിപത്യവും സുതാര്യമായ ചര്‍ച്ചകളും നയതീരുമാനങ്ങളും പ്രധാനം.


കൂടുതലറിയാന്‍ pirates.org.in സന്ദര്‍ശിക്കുകയോ 8943281290 (പ്രവീണ്‍) എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

DU

[deactivated account] Wed 27 Apr 2016 7:05AM

Attached Malayalam Pamphlet pdf and odt.

PB

Pirate Bady Wed 27 Apr 2016 8:28PM

if planning to print more copies kindly consider the following corrections (shown in double quotes):

1) ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി ആ "മാറ്റങ്ങൾ" കൊണ്ടുവരുമോ?

2) ഏതെങ്കിലും നേതാവു് ആ "മാറ്റങ്ങൾ" കൊണ്ടുവരുമോ?

3) "സ്വന്തമായി ചിന്തിക്കാൻ കഴിവുള്ളപ്പോൾ നാം എന്തിനു്" മറ്റുള്ളവരെ കാത്തിരുന്നു് നിരാശരാകണം?

4) എല്ലാ തീരുമാനങ്ങളും "സുതാര്യമായി എടുക്കുന്നു" / "സുതാര്യതയോടെ."

5) പാര്‍ട്ടിയോടോ നേതാവിനോടോ "ഉള്ള" കൂറിനു് പകരം "ആശയങ്ങളോടുള്ള" കൂറു്.

6) അടച്ചിട്ട "മുറിയിലിരുന്നുള്ള" ചര്‍ച്ചകളോ മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളോ ഇവിടെയില്ല.

7) ഇന്ത്യന്‍ പൈറേറ്റ്സ് മറ്റു് പാര്‍ട്ടികളില്‍ നിന്നും എങ്ങനെ "വ്യത്യസ്തമാണെന്നു്" സാധാരണക്കാരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.

PP

Pirate Praveen Sat 30 Apr 2016 1:16PM

തിരുത്തിയ പതിപ്പു് @ambadyanands