Press Release- Malayalam

അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉള്‍ക്കൊള്ളുന്ന പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ 21 നു് തൃശ്ശൂരില്‍ വച്ചാരംഭിച്ച പൈറേറ്റ് സൈക്ലിങ്ങിന്റെ ആദ്യഘട്ടം നാലു ദിവസം കൊണ്ടു തിരുവനന്തപുരം എത്തുകയും, അവിടെ ഒരാഴ്ചയോളം ക്യാമ്പ് ചെയ്തു നിരവതി സ്ഥാപനങ്ങളിലും, കോളേജ്ജുകളിലും, വിദ്യാലയങ്ങളിലും പോയി പൈറേറ്റ് ആശയങ്ങള്‍ പങ്കുവെക്കുകയും ക്ലാസ്സുക്കള്‍ സങ്കടിപ്പിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തില്‍ സൂരജ് കേണോത്ത്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, വിഷ്ണു മധുസൂദനന്‍, മനുകൃഷ്ണന്‍ ടിവി എന്നിവരാണ് പങ്കെടുത്തതു. എറണാകുളം, ആലപ്പുഴ വഴി 24നു കൊല്ലത്ത് എത്തുകയും അവിടെ കഴകൂട്ടത്തെ യാ അലി ഹോട്ടലില്‍ വച്ചു ഐസിഫോസ് സംഗടിപ്പിച്ച ഹാക്ക് നൈറ്റ് നയിക്കുകയും ചെയ്തു. വഴിയില്‍ ഹരിപ്പാടും മറ്റു നിരവത്തി സ്കൂളുകളിലും ആശയങ്ങള്‍ പങ്കുവെച്ചു. തിരുവനന്തപുരത്ത് 26നു എത്തുകയും ടെക്നോ പാര്‍ക്ക്, കേരള സര്‍വകലാശാലാ, SPACE, ശാന്തിഗിരി ആശ്രമം എന്നിവടങ്ങള്‍ സന്ദര്‍ശിക്കുകയും തിരിച്ചു 12നു തൃശ്ശൂരില്‍ എത്തി സ്വതന്ത്ര മലയാളം കംമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടാഘോഷത്തില്‍ (3ദിവസത്തെ ആഘോഷ പരിപാടികള്‍) പങ്കെടുക്കുകയുംചെയ്തു. 17നു കേരള കാര്‍ഷിക സര്‍വകലാശാലാ, രണ്ടാം ഘട്ടം 18നു കുറ്റിപ്പുറം വഴി കാസര്‍ഘോട് ലക്ഷ്യമാക്കി യാത്ര ആരംഭിക്കും.