codema.in
Wed 23 Jun 2021 12:37PM

സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന പ്രതിജ്ഞ

PP Pirate Praveen Public Seen by 7

നമ്മുടെ കൂടെ സഹകരിക്കുന്നവർക്ക് (associates) "സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല" എന്ന പ്രതിജ്ഞ നിർബന്ധമാക്കിയാലോ" ? മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന പരിപാടി മാറി, നമ്മളോരോരുത്തരും നേരിട്ട് ഉത്തര വാദിത്തം ഏറ്റെടുക്കണം. ഇതു പുതിയ ആളുകൾ വരുന്നത് കുറക്കുമായിരിക്കും പക്ഷേ സ്വന്തം ജീവിതത്തിൽ മാറ്റം വരുത്താൻ തയ്യാറാവാതെ വരുന്നവരെക്കൊണ്ടു് സുസ്ഥിര മാറ്റം വരുത്താനാവില്ല.

PP

Pirate Praveen Thu 1 Jul 2021 9:32PM

ശരി. ഇതു് ഭരണഘടനയിൽ തന്നെ ചേർക്കാം.

A

Akshay Fri 2 Jul 2021 5:53AM

നിലവില്ലുള്ളവര്‍ എല്ലാവരും പ്രതിജ്ഞ എടുക്കുക എന്നൊരു പരിപാടി നടത്തിയാല്‍ പോരേ? ഭരണഘടനയില്‍ ചേര്‍ക്കുന്നതിനേക്കാള്‍ എളുപ്പവുമാവും, മുഴുവന്‍ പിന്നേം ആലോചിച്ചു കൂട്ടുകയും വേണ്ട

PP

Pirate Praveen Fri 2 Jul 2021 9:09AM

സാമുഹിക ഉടമ്പടി (https://en.m.wikipedia.org/wiki/Social_contract) എന്ന ഒരു ഭാഗമായി ചേർത്താലോ? ഭരണഘടന എല്ലാവരും അംഗീകരിക്കേണ്ടതാണെന്നു് ആദ്യമേ പറഞ്ഞതാണല്ലോ.

PB

Pirate Bady Fri 2 Jul 2021 2:13PM

@Akshay ഭാവിയിലും ഇതു പോലെ അസോസിയേറ്റ്സും സ്ഥിരാംഗങ്ങളും പാലിക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ചേര്‍ക്കേണ്ടി വരുമ്പോള്‍ അത് ഭരണഘടനയില്‍ ഒരു പ്രത്യേക ഭാഗത്തിനു കീഴില്‍ ചേര്‍ക്കുന്നതാവും നല്ലതെന്ന് തോന്നിയതുകൊണ്ട് പറഞ്ഞതാണ്. @Pirate Praveen പറഞ്ഞ സാമൂഹിക ഉടമ്പടി എന്ന ആശയത്തിനോട് യോജിക്കുന്നു.