codema.in
Wed 23 Jun 2021 12:37PM

സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന പ്രതിജ്ഞ

PP Pirate Praveen Public Seen by 7

നമ്മുടെ കൂടെ സഹകരിക്കുന്നവർക്ക് (associates) "സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല" എന്ന പ്രതിജ്ഞ നിർബന്ധമാക്കിയാലോ" ? മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന പരിപാടി മാറി, നമ്മളോരോരുത്തരും നേരിട്ട് ഉത്തര വാദിത്തം ഏറ്റെടുക്കണം. ഇതു പുതിയ ആളുകൾ വരുന്നത് കുറക്കുമായിരിക്കും പക്ഷേ സ്വന്തം ജീവിതത്തിൽ മാറ്റം വരുത്താൻ തയ്യാറാവാതെ വരുന്നവരെക്കൊണ്ടു് സുസ്ഥിര മാറ്റം വരുത്താനാവില്ല.

PB

Pirate Bady Wed 23 Jun 2021 4:31PM

താഴെ പറയുന്ന ആശങ്കകളുണ്ടെങ്കിലും ഒരു തുടക്കമെന്ന രീതിയില്‍ മേല്‍പ്പറഞ്ഞതിനോട് യോജിക്കുന്നു.

  1. പ്രതിജ്ഞ ലംഘിച്ചോ ഇല്ലയോ എന്ന് എങ്ങനെ അറിയും? ലംഘിച്ചാല്‍ എന്ത് ചെയ്യും? അതോ ഇതൊരു വിശ്വാസത്തിന്റെ പേരില്‍ മാത്രമെടുക്കുന്ന പ്രതിജ്ഞയാണോ?

  2. സ്ത്രീധനം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ എന്തെല്ലാം വരും? നേരിട്ടു സ്ത്രീധനം ചോദിക്കാതെ വളച്ചുകെട്ടി ചോദിക്കുന്നവരുണ്ട്. ഞാനായി ഒന്നും ചോദിച്ച് വാങ്ങിയതല്ല, പെണ്‍വീട്ടുകാര്‍ അവരുടെ മകളുടെ സന്തോഷത്തിന്റെ പേരില്‍ കൊടുക്കുന്നതാണെന്ന് പറയുന്നവരുണ്ട്.

  3. ഭര്‍ത്താവിന് നേരിട്ട് നല്‍കാതെ പണമായോ സ്വര്‍ണ്ണമായോ മറ്റ് സ്വത്തുക്കളായോ മകള്‍ക്ക് നല്‍കുന്നത് സ്ത്രീധനത്തിന്റെ പരിധിയില്‍ പെടുമോ? ഇങ്ങനെയുള്ള പഴുതുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയില്ലേ?

  4. വിവാഹം കഴിഞ്ഞാല്‍ ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലാണ് സ്ഥിരമായി താമസിക്കേണ്ടത് എന്ന പൊതുബോധവും ഇതിനൊരു കാരണമല്ലേ?

PP

Pirate Praveen Wed 23 Jun 2021 5:40PM

മുമ്പത്തെ മറുപടിയിൽ പറഞ്ഞ പോലെ നമ്മുടെ attitude മാറാനുള്ള ഒരു ശ്രമമാണ് പ്രധാനം. നമ്മളോരോരുത്തരും ഇതിന്റെ ഭാഗമാണെന്ന ബോധ്യം കൊണ്ടുവരിക എന്നതാണു് പ്രധാന ഉദ്ദേശം.

PP

Pirate Praveen Thu 24 Jun 2021 6:37PM

ഒരാള്‍ എല്ലാവരും കാണുന്ന രീതില്‍ (അല്ലെങ്കില്‍ ഇന്ത്യന്‍ പൈറേറ്റ്സിനെ അറിയുന്നവരെങ്കിലും കാണുന്ന രീതിയില്‍) പ്രതിജ്ഞ എടുക്കാന്‍ തയ്യാറാകുന്നതു് തന്നെ ഒരു വളരെ പ്രധാനപ്പെട്ട കാര്യമാണെന്നു് എനിക്കു് തോന്നുന്നു. പിന്നെ ഇതോടു് കൂടി സ്ത്രീധനം എന്ന സംവിധാനം ഇല്ലാതാകും എന്ന കാഴ്ചപ്പാടില്ല. എന്റെ വിലയിരുത്തലില്‍ പ്രതിജ്ഞ എടുക്കാനുള്ള മടിയ്ക്കാണു് കൂടുതല്‍ സാധ്യത.

A

Akshay Wed 23 Jun 2021 5:12PM

പ്രതിജ്ഞ കൊള്ളാം. പക്ഷേ കുടുംബം എന്ന സ്ഥാപനത്തിലെ പാളിച്ചകളും, ആണ്‍കോയ്മയും ചോദ്യം ചെയ്യാതെ പൊള്ളയായ എന്തോ ചെയ്തു കൂട്ടുന്നതുപോലെ ഫെമിനിസ്റ്റ് തിയറി ഒക്കെ ചിന്തിക്കുന്നവര്‍ ഇതിനെ കണ്ടാല്‍ അതില്‍ തെറ്റില്ല.

PP

Pirate Praveen Wed 23 Jun 2021 5:33PM

ഇതൊരു തുടക്കം എന്ന നിലയിൽ പറഞ്ഞതാണ്. പ്രധാനമായും ഉദ്ദേശിക്കുന്നത് ചില മോശം ആളുകൾക്ക് ശിക്ഷ കൊടുത്താൽ ഇതുപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാം എന്ന ചിന്തയിൽ നിന്നുള്ള മാറ്റമാണു്.

PP

Pirate Praveen Fri 25 Jun 2021 6:22AM

"സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ്, അധിക്ഷേപം ഏത് രീതിയിലുള്ളതാണെങ്കിലും അത് സ്വീകാര്യമല്ല, പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക, പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ട്, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ല..നമ്മുടെ ആണ്മക്കളെയും പെൺമക്കളെയും മക്കളെയും പഠിപ്പിക്കാൻ നാം വിദ്യാഭ്യാസം നേടേണ്ടതുണ്ട്.." ഇതും കൂടി ചേർക്കാം.

https://www.mathrubhumi.com/mobile/movies-music/news/actress-mrudal-murali-on-vismayas-death-case-dowry-suicide-1.5778873

PB

Pirate Bady Thu 1 Jul 2021 7:34PM

സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ്

സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുന്നതും സംസാരിക്കുന്നതും തെറ്റാണെന്ന് പറയുന്നതിന് പകരം സ്ത്രീധനം പ്രോത്സാഹിക്കുന്നത് തെറ്റാണെന്ന് പറയുന്നതാവും നല്ലത്.

പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ട്

യുവതികളെ പലപ്പോഴും കുട്ടി, കൊച്ച് എന്നൊക്കെ വിശേഷിപ്പിച്ച് കാണാറുണ്ട്, എന്നാല്‍ യുവാക്കളെ അങ്ങനെ വിശേഷിപ്പിച്ച് കാണുന്നത് കുറവാണ്. പ്രായപൂര്‍ത്തിയായിട്ടും കുട്ടി എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവര്‍ ഇപ്പോഴും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവില്ലാത്തവരാണ് എന്നൊരര്‍ത്ഥം അതില്‍ ഒളിഞ്ഞ് കിടക്കുന്നത് പോലെ തോന്നുന്നു. ആയതിനാല്‍ സ്ത്രീകള്‍ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു.

സാമ്പത്തിക ഭദ്രതയുണ്ടെന്നും

സാമ്പത്തിക ഭദ്രതയുണ്ട് എന്നാണോ അതോ സാമ്പത്തിക ഭദ്രത വേണം എന്നാണോ?

ചുരുക്കിപ്പറഞ്ഞാല്‍ ഈ ഉദ്ധരണി അതുപോലെ തന്നെ എടുക്കാതെ നമ്മുടേതായ രീതിയില്‍ മാറ്റിയെഴുതി ഉപയോഗിക്കുന്നതാവും നല്ലത് എന്നാണ് എന്റെ അഭിപ്രായം.

PP

Pirate Praveen Thu 1 Jul 2021 9:31PM

ശരി, നമുക്ക് മാറ്റി എഴുതാം. മാതാപിതാക്കൾക്ക് മകൾ വീട്ടിൽ തിരിച്ചു വന്നാലും ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത ഉണ്ട് മകളോടു് പറയണം എന്നാണു് എനിക്ക് മനസ്സിലായതു്.

PP

Poll Created Fri 25 Jun 2021 6:31AM

സ്ത്രീധനം കൊടുക്കില്ല വാങ്ങില്ല എന്ന പ്രതിജ്ഞ അസോസിയേറ്റ് ആകാൻ നിർബന്ധമാക്കുക Closed Fri 9 Jul 2021 6:00AM

ഈ പ്രതിജ്ഞ അസോസിയേറ്റ് ആകാനുള്ള പ്രതിജ്ഞയിൽ ചേർക്കുക. (ഇംഗ്ലീഷ് ഗ്രൂപ്പിൽ കൂടി പാസാക്കണം).

ഞാൻ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ല.

സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ്, അധിക്ഷേപം ഏത് രീതിയിലുള്ളതാണെങ്കിലും അത് സ്വീകാര്യമല്ല, പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക, പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ട്, കൂടാതെ സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ല.. എന്നും ഞാൻ എന്റെ ആണ്മക്കളെയും പെൺമക്കളെയും മക്കളെയും പഠിപ്പിക്കും.

Results

Results Option % of points Voters
Agree 50.0% 1 PP
Abstain 50.0% 1 PB
Disagree 0.0% 0  
Block 0.0% 0  
Undecided 0% 10 SA AKS SU BC SK AB PK SGK J A

2 of 12 people have participated (16%)

PB

Pirate Bady
Abstain
Thu 1 Jul 2021 7:14PM

താത്ത്വികമായി പറയുകയാണെങ്കില്‍ ഇത് നിലവിലെ അസോസിയേറ്റ്സിനും സ്ഥിരാംഗങ്ങള്‍ക്കും ബാധകമാവുന്ന രീതിയലല്ല ഇപ്പോള്‍, പ്രതിജ്ഞയ്ക്ക് പകരം ഇത് ഭരണഘടനയില്‍ "മൗലിക കര്‍ത്തവ്യങ്ങള്‍" എന്ന പുതിയൊരു ഭാഗമായി എല്ലാവര്‍ക്കും ബാധകമാകുന്ന രീതിയില്‍ ചേര്‍ക്കുന്നതാവും നല്ലതെന്ന് തോന്നുന്നു.

Load More