codema.in
Wed 3 Jun 2020 12:26PM

Online classes in Kerala and suicide of Dalit student Devika

PP Pirate Praveen Public Seen by 60

https://www.doolnews.com/sunny-m-kapikkad-on-devika-suicide-keral-dailit-student-suicide.html in Malayalam and specific to a Kerala govt initiative. I think we can try to discuss this in Malayalam and figure out the process of doing it the best way (people who don't know Malayalam should not feel left out, but we need to make sure the discussions stay within our commonly agreed values).

News in English https://www.thequint.com/news/india/suicide-class-x-student-malappuram-kerala-protests-devika-unable-online-classes

PP

Pirate Praveen Wed 3 Jun 2020 12:27PM

We already have a sub group for Malayalam https://codema.in/g/RYjKsWGz/indian-pirates-

PP

Pirate Praveen Wed 3 Jun 2020 12:35PM

I think after the discussions in Malayalam conclude, the result - could be a statement or proposal to update constitution or manifesto should be translated to English and put forward to approval in the larger group.

PP

Poll Created Wed 17 Jun 2020 7:15PM

Publish this statement on our website: Online education in the time of COVID-19 and the excluded Closed Mon 22 Jun 2020 1:00PM

Outcome
by Pirate Bady Tue 23 Jun 2020 9:42PM

Discussions in Malayalam happened at https://codema.in/d/fy4Hsok2/-

Original statement in Malayalam and rough English translation (we can publish both versions)

കോവിഡ്-19 സമയത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പുറത്തു് നിര്‍ത്തപ്പെടുന്നവരും

Online education in the time of COVID-19 and the excluded.
കോവിഡ്-19 നമുക്ക് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറെയാണ്. സാമൂഹിക അകലം പോലെയുള്ള പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കുക എന്നത് അത്തരത്തിലുള്ളൊരു വലിയ വെല്ലുവിളി തന്നെയാണ്. മാറുന്ന ലോകത്തിനനുസരിച്ച് മാറുന്ന ചിന്താഗതികളും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതും തീര്‍ത്തും സ്വാഗതാര്‍ഹം തന്നെയാണെങ്കിലും സാഹചര്യസമ്മര്‍ദ്ദങ്ങള്‍ക്കു് വഴങ്ങി അത്തരം തീരുമാനങ്ങള്‍ ദ്രുതഗതിയില്‍ കൈക്കൊള്ളുമ്പോള്‍ അര്‍ഹതപ്പെട്ട എല്ലാവരും അതിന്റെ ഗുണഭോക്താക്കളാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം കൂടി തീര്‍ച്ചയായും നമുക്കുണ്ട്. ആ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടതുകൊണ്ടാണ് ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് വേണ്ട അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദേവിക ബാലകൃഷ്ണന് ജീവനൊടുക്കേണ്ടി വന്നത്. ദേവികയുടെ ദുരനുഭവം ഇനിയൊരു കുട്ടിക്കും ഉണ്ടാവരുത്. തെറ്റുകള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കി അവ പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികളുമായി മുന്നോട്ടുപോവാനുമുള്ള ആര്‍ജ്ജവമാണ് നമുക്ക് വേണ്ടത്.

COVID-19 poses many challenges for us. Reopening schools with COVID-19 prevention measures such as social distancing is such a great challenge. It is a welcome move to use technology to respond to changing times, but at the same time under the influence of circumstantial pressure, when such decisions are taken without much thought, we also have the responsibility to ensure, everyone who deserves to be benefited is actually included. It is the failure of living up to that responsibility that resulted in the death of a 9th standard student Devika Balakrishnan for lack of necessary facilities. No one else should go through the same situation again. We need the courage to acknowledge what failed, fix those mistakes, and make sure they won't repeat in future.

പ്രായോഗിക ബുദ്ധിമുട്ടുകളും അവ നേരിടുന്നതില്‍ വന്ന വീഴ്ചകളും

Practical challenges and failures in facing them

അധ്യാപകർക്കുള്ള പരിശീലനം, ആവശ്യമായ സൌകര്യങ്ങൾ എല്ലാവർക്കും ലഭ്യമാണോ എന്നു് ഉറപ്പുവരുത്തൽ തുടങ്ങിയ കൃത്യമായ മുന്നൊരുക്കങ്ങളില്ലാത്തതും പുതിയ രീതി എന്താണെന്നും അതിൽ രക്ഷിതാക്കൾക്കുള്ള പങ്കു് എന്താണെന്നുമുന്നുള്ള കൃത്യമായ വിവരങ്ങൾ മുൻകൂട്ടി എത്തിക്കാത്തതും ഓൺലൈൻ വിദ്യാഭ്യാസ ശ്രമങ്ങളിൽ ഉണ്ടായ പരാജയങ്ങൾക്കു കാരണമാണു്. ആദ്യത്തെ രണ്ടാഴ്ച പരീക്ഷണാടിസ്ഥാനത്തിലുള്ള ക്ലാസ്സുകള്‍ മാത്രമായിരിക്കുമെന്നും പുനഃസംപ്രേക്ഷണം ഉണ്ടാവുമെന്നുമുള്ള വിവരങ്ങള്‍ കൃത്യമായി എല്ലാവരെയും അറിയിക്കുന്നതിലും വീഴ്ച പറ്റിയിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്. സൌകര്യങ്ങള്‍ ഇല്ലാത്തവര്‍ ഈ തീരുമാനത്തില്‍ പങ്കാളികളായിരുന്നില്ല എന്നും മനസ്സിലാക്കുന്നു. എല്ലാവര്‍ക്കും സൌകര്യങ്ങള്‍ ഒരുക്കുന്നതു് വരെ കാത്തിരിയ്ക്കാമായിരുന്നു. അല്ലെങ്കില്‍ ഒരു ജില്ലയിലോ മറ്റോ തുടങ്ങാമായിരുന്നു.

Lack of proper planning like training teachers, ensuring everyone has the required facilities to participate and failure to communicate the role of parents in the new process and educating them about it also contributed to the failure of the online education trials. We also understand there was a communication gap to emphasize that the classes were only trial and classes will be telecast again later. We also understand the people who did not have the facilities were not consulted in this decision. They could have waited till everyone had the required facilities to participate or trial could have been done in a limited area like a district and include every student.

മുന്നോട്ടുള്ള വഴി

Way Forward

  1. വിദ്യാഭ്യാസം ഭരണഘടന ഉറപ്പു് നല്‍കുന്ന അവകാശമാണു്. അതു് ചില സന്നദ്ധ സംഘടനകളുടെ നല്ല മനസ്സിനു് മാത്രം വിട്ടു് കൊടുത്തു് സര്‍ക്കാരിനു് മാറി നില്‍ക്കാനാവില്ല. Education is a constitutional right and government cannot abdicate its responsibilities to some charities and clubs.

  2. തികച്ചും പ്രായോഗിക ബുദ്ധിമുട്ടുകളുടെ പേരില്‍ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പറ്റാതിരുന്നാല്‍ അതു മൂലം കഷ്ടപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഗ്രേസ് മാര്‍ക്ക് കൊടുക്കുക അല്ലെങ്കില്‍ അദ്ധ്യായനവര്‍ഷം നീട്ടി നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ പരിഗണിയ്ക്കാം. Opportunities should not be lost for students who did not get adequate facilities for online classes. Extending the academic year, giving grace marks are some of the options.

  3. മുഖ്യമന്ത്രി പറഞ്ഞ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ക്കു് ടിവി ഇല്ല. എല്ലാവര്‍ക്കും ക്ലാസ്സുകള്‍ ലഭ്യമാക്കണം എന്ന് എം.എല്‍.എമാരോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി കണ്ടു, എന്നാല്‍ അവര്‍ ഈ ആവശ്യം മുഴുവനായി നടപ്പിലാക്കിയോ എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ഓഡിറ്റ് നടത്തുകയും പ്രായോഗികമായി ഈ ആവശ്യം നടപ്പിലായി എന്നു് ഉറപ്പാക്കുകയും വേണം. ഈ പ്രക്രിയ ഇനി മുന്നോട്ടുള്ള ഭരണനയങ്ങളിലും ഉണ്ടാകണം. More than 2.5 lakh students did not have television as per the numbers quoted by the Chief Minister. We have noticed the letters to MLAs and local governments to provide required facilities. That is not sufficient, state government should audit and ensure they have complied with the request. The same approach should be in the future steps too.

  4. ടിവി, സ്മാര്‍ട്ഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ കുറവുള്ളിടങ്ങളിലും കു‌ട്ടികള്‍ കുറഞ്ഞ സ്ഥലത്തും ഓണ്‍ലൈനായി ക്ലാസ് ലഭ്യമാകാത്തവര്‍ക്കു് മാത്രമായി കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചു് സ്കൂളുകള്‍ തുറക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. In places without TV, Smart Phone or Internet access and when there are less number of students in an area, reopening schools following the COVID-19 guidelines can be considered.

  5. കേബിള്‍ കണക്ഷനും നെറ്റ്‍വര്‍ക്ക് ലഭ്യതയ്ക്കും ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ സിഡി/പെന്‍ഡ്രൈവ്/മെമ്മറി കാര്‍ഡ് വഴി മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച പാഠഭാഗങ്ങള്‍ ലഭ്യമാക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. In places without cable or Internet connection, alternate methods of sharing recorded video like CD, pen drive or memory card, can be explored.

  6. കെല്‍ട്രോണ്‍ വഴി ഇന്റല്‍ സെല്‍റോണ്‍ പോലുള്ള ചെലവു കുറഞ്ഞതും അതേ സമയം മതിയായ പെര്‍ഫോമന്‍സ് നല്‍കുന്നതുമായ പ്രോസസറുകളുള്ള ലാപ്ടോപ്പുകള്‍, റാസ്പ്ബെറി പൈ പോലുള്ള ചെലവ് കുറഞ്ഞ സിംഗിള്‍ ബോഡ് കമ്പ്യൂട്ടറുകള്‍, എന്നതൊക്കെ പരിഗണിക്കാവുന്നതാണ്. Low cost computers with adequate performance like the Celeron based laptops from Intel or Single Board computers like Raspberry Pi can be considered.

  7. സര്‍ക്കാര്‍ സ്ഥാപനങ്ങളിയെും മറ്റും നന്നാക്കി ഉപയോഗിക്കാവുന്ന പഴയ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‍വെയറുകള്‍ തുച്ഛമായ വിലയ്ക്ക് ലേലത്തിന് വില്‍ക്കുകയോ നശിപ്പിച്ച് കളയുകയോ ചെയ്യുന്നതിന് പകരം അവ ശേഖരിച്ച് റീഫര്‍ബിഷ് ചെയ്ത് അസംബിള്‍ ചെയ്ത് നല്‍കാവുന്നതാണ്. In many government offices, old computers that can be repaired are destroyed or sold, such computers can be refurbished and used for this purpose.

  8. ഐഐടി ബോംബെയുടെ ചിലവു് കുറഞ്ഞ ലാപ്‌ടോപ് [1][2] 10,000 രൂപയ്ക്ക് ലഭ്യമാണു്. കമ്പ്യൂട്ടര്‍ കോഴ്സിന് വിധേയരായ വിദ്യാർത്ഥികൾ വഴി ഐഐടി ബോംബെ വിശദമായ പഠനങ്ങൾ നടത്തി ഈ ലാപ്‌ടോപ്പിന്റെ പര്യാപ്‌തത ഉറപ്പുുവരുത്തിയിട്ടുള്ളതാണ്. കൈറ്റിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള സാധ്യതകളെപ്പറ്റി അന്വേഷിക്കാനും, കേരളത്തിലെ വിദ്യാര്‍ത്ഥികളിലേക്കെത്തിയ്ക്കാനും ശ്രമം നടത്തേണ്ടതാണു്. ഇതുപോലെ ചിലവു് കുറഞ്ഞ കമ്പ്യൂട്ടര്‍ മോഡലുകള്‍ വിപണിയിൽ നിന്നു കണ്ടുപിടിക്കാനും ഉപയോഗിക്കാനും സാങ്കേതിക സഹായം നല്‍കാന്‍ നമ്മള്‍ തയ്യാറാണു്[3]. IIT Bombay has made available a low-cost laptop for Rs.10,000. The sufficiency of such a laptop has been validated by conducting detailed studies at IIT Bombay through students, who underwent an introductory and compulsory CS101 course. KITE should take initiative to explore such options and make them available to students. We are ready to offer our help to find such low-cost options and provide technical support to set it up.

  9. സ്കൂൾ തുറക്കും വരെയെങ്കിലും റേഡിയോ വഴി കൂടി ഇപ്പറഞ്ഞ ക്ലാസുകൾ പ്രക്ഷേപണം ചെയ്യുക. ടെലിവിഷന്റെ പത്തിലൊന്ന് തുകയ്ക്ക് റേഡിയോ ലഭ്യമാക്കാം എന്നതു കൊണ്ടു കൂടുതൽ ഉൾക്കൊള്ളിക്കൽ സാധ്യമാക്കാം. റേഡിയോ ആയതിനാൽ വൈദ്യുതി ലഭ്യമല്ലാത്തയിടത്തും സോളാർ/ബാറ്ററിയിൽ പ്രവർത്തിപ്പിക്കാനുമാകും. ആകാശവാണിയിലും മറ്റ് പ്രാദേശിക എഫ്എം റേഡിയോ സ്റ്റേഷനുകളിലും ഇതിനുവേണ്ടി ഷെഡ്യൂൾ വാങ്ങിച്ചെടുക്കുക. പലരും കോവിഡ് മൂലം പരിപാടികൾ ലഭ്യമല്ലാത്തതിനാൽ ഇതിനോട് സഹകരിക്കും‌. അത്യാവശ്യമാണെങ്കിൽ എസ്മ പോലുള്ള നിയമസംവിധാനങ്ങളും ഉപയോഗിക്കാവുന്നതാണു്. ഐടി@സ്കൂള്‍/കൈറ്റ് തയ്യാറാക്കുന്ന പരിപാടികൾ ശബ്ദം മാത്രം ശ്രവിക്കുന്നവരെക്കൂടി ഉൾക്കൊള്ളിക്കുന്ന രീതിയിൽ തയ്യാറാക്കിയാൽ മതി. ദൃശ്യത്തിനു പ്രാധാന്യമുള്ള പാഠഭാഗങ്ങൾ സ്കൂൾ തുറക്കുമ്പോൾ ഒന്നു കൂടി പഠിപ്പിക്കുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കുക. Classes should be telecast on radio in addition to TV at least till classes reopen. Since radio is roughly one tenth of the cost of TV, it can include more students. It can also work in places without electricity via battery and solar power. All India Radio and FM stations schedules can be bought for this purpose. If required laws like ESMA can be invoked. Programmes that IT@School/KITE prepare should assume there are students who can only listen to audio. Portions that requires visuals should be repeated once the class reopens.

അടിസ്ഥാനപരമായ പ്രശ്നങ്ങളും നയ-സമീപനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും

Fundamental issues and changes required in policy and approach

  1. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ രോഗലക്ഷണങ്ങള്‍ മാത്രമാണ്, അതിനുള്ള പരിഹാരങ്ങള്‍ വേദനസംഹാരികള്‍ കഴിക്കുന്നതുപോലെയാണ്, മറിച്ച് പൊതുവിദ്യഭ്യാസരംഗത്തെ നാം നോക്കിക്കാണുന്ന രീതിയിലും അതുമായി ബന്ധപ്പെട്ട് നാം സ്വീകരിക്കുന്ന നയങ്ങളിലുമാണ് യഥാര്‍ത്ഥത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത്. ഒരു കുട്ടിക്ക് വേണ്ടി മാത്രമാണെങ്കിലും സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം. കാരണം സ്കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത് സാമ്പത്തിക ലാഭം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയിട്ടാവരുത്. These issues cited above are symptoms only, the solutions are like pain killers, the real changes should happen in our approach to public education and related policies. A school should function even it is for a single student. Because schools should not be looking at profit alone.

  2. ഒരു കുട്ടിക്ക് പോലും പഠിക്കാനുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ലാഭമുള്ള സ്കൂളുകള്‍ മാത്രം മതി എന്ന നയം ഇതിന് തടസ്സമാണ്. സാമ്പത്തിക നഷ്ടത്തിന്റെ പേരിലും അടുത്തുള്ള സ്വകാര്യ സ്കൂളുകളെ സഹായിക്കുന്നതിന് വേണ്ടിയും ഒക്കെ സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടേണ്ടിവരുന്നത് അതുകൊണ്ടാണ്. കുട്ടികള്‍ കുറവായതിന്റെ പേരില്‍ സ്കൂളുകള്‍ പൂട്ടേണ്ടിവരുമ്പോള്‍ [4] അദ്ധ്യാപകരുടെ ജോലിയേയും അത് മോശമായി ബാധിക്കുന്നു [5]. It is our responsibility that not even a single student is not losing opportunity to study. The policy of keeping only profitable schools are a hindrance for this vision. Citing economic loss and for helping private schools nearby, schools had to be shut down. When schools has to be shut down siting the low number of students, it also affects the teachers badly.

  3. ഒരിക്കലും സ്കൂളിൽ പോയി പഠനത്തിനുള്ള ബദലല്ല ഓൺലൈൻ പഠനം. ഒരു സാമൂഹികജീവിതത്തിനു വ്യക്തിയെ പരുവപ്പെടുത്തൽ എന്ന ധർമ്മമാകും ഒരു സ്കൂൾ പാഠ്യവിഷയങ്ങളേക്കാൽ കൂടുതൽ ചെയ്യുന്നത്. അതൊരിക്കലും ഇന്നത്തെ പ്രത്യേകസാഹചര്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ പഠനത്തിനു നൽകാൻ കഴിയില്ല. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ/ടീവി വിദ്യാഭ്യാസം നടത്താം പക്ഷെ സ്കൂൾ വിദ്യാഭ്യാസം ആണ് സാമൂഹിക ജീവനത്തിനുള്ള ആദ്യ പാഠങ്ങൾ പഠിപ്പിക്കുന്നത് അത് കുട്ടികൾക്ക് നഷ്ടപ്പെടാൻ ഇടയാകരുത്. Online education can never be a substitute for school education. Preparing a student for social life would be more important result of school education compared to teaching subjects. That cannot be fulfilled by the current online education. We can go ahead with online/TV education in the current circumstances, but school education provides the initial lessons for social life, that should not be lost for students.

  4. സാമ്പത്തികലാഭം നോക്കാതെ അടിസ്ഥാനപരമായ വിദ്യഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ സര്‍ക്കാറിനു് പൈസ വേണം. നികുതി വരുമാനം മാത്രം ആശ്രയിക്കുന്ന ഒരു സർക്കാരിന് ഇത് ഒരു ബുദ്ധിമുട്ടാണ്. ലാഭം ഉണ്ടാക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടെങ്കിലേ ഇതു് സാധ്യമാകൂ. Government needs money to run basic services like education or health without looking at profits. It is difficult for a a government only depending on tax revenue. This would be possible only when government has profit making institutions as well.

  5. എല്ലാ തെറ്റുകള്‍ക്കും കേന്ദ്രസർക്കാരിനെ മാത്രം പഴി ചാരി കയ്യൊഴിയുന്നത് ശരിയായ നിലപാടല്ല [6]. എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ രാഷ്ട്രീയതാല്‍പര്യങ്ങളുടെ പേരില്‍ മുതലെടുത്ത് പരസ്പരം ചളി വാരിയെറുന്ന സമീപനം കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാമെന്നതല്ലാതെ സമൂഹത്തിനുപകാരപ്പെടുന്ന രീതിയില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമുണ്ടാവുന്നില്ല. It is not good to blame the central government for everything. Whenever some issues pops up, looking only at political benefits and engaging in mudslinging at each other can only make things worse than actually changing things for better.

[1] https://www.youtube.com/watch?v=Ae3EZsK_yuM

[2] https://ld.iitb.ac.in/

[3] ഈമെയില്‍: ahoy at pirates.org.in ഫോണ്‍: 8281-739-748 (അമ്പാടി)

[4] https://newsable.asianetnews.com/kerala/over-20000-school-teachers-to-lose-job-in-kerala

[5] https://www.newindianexpress.com/states/kerala/2019/feb/15/5680-schools-face-closure-due-to-fall-in-student-enrolment-1938955.html

[6] https://cpim.org/pressbriefs/pb-communique-18

Updates

22 June, as suggested by @Pirate Bady:

  1. No one else should have to go through the same situation -> No one else should go through the same situation again.

  2. Added link to ESMA Wikipedia article.

  3. Programmes that IT@School/KITE prepare should assume there are students who are only listening -> who can only listen to audio.

  4. Whenever some issues pops up, looking only at political benefit and engage in mud slinging at each other can only make things worse that actually change things to make it better for people -> Whenever some issues pop up, looking only at political benefits and engaging in mudslinginging at each other can only make things worse than actually changing things for better.

Results

Results Option % of points Voters
Agree 100.0% 6 EN AR TMB PK PB PP
Abstain 0.0% 0  
Disagree 0.0% 0  
Block 0.0% 0  
Undecided 0% 163 V DU AS MK SK NV BC FGP AR AK AG AKS RD J KAK SK S MKT NAJ PS

6 of 169 people have participated (3%)

TMB

Tanzeem Mohammad Basheer
Agree
Sat 20 Jun 2020 7:14AM

We can share the letter to newspapers also.

PB

Pirate Bady
Agree
Sun 21 Jun 2020 7:25PM

agreed (with the proposed changes)

PB

Pirate Bady Sat 20 Jun 2020 5:02PM

@Pirate Praveen can you please extend the proposal for one more day? i've to propose some changes.

PB

Pirate Bady Sun 21 Jun 2020 10:47AM

suggestions:

  • No one else should have to go through this situation again.


there are some other simple spelling mistakes and all which i think can be changed when publishing the statement. for eg.:

  • Whenever some issues pops up, looking only at political benefits and engaging in mudslinging at each other can only make things worse than actually change things to make it better changing things for better for people.

PP

Pirate Praveen Sun 21 Jun 2020 1:26PM

Looks good. I have reopened for you to edit. But we can publish it with correction.