Diaspora Yatra - CAMPAIGN/Outreach
English Summary: Efforts to secure spaces for the campaign is in progress in Malappuram. We are getting overwhelming positive response and we are worried if we can cover all the places in 2 days.
സുഹൃത്തുക്കളേ,
ഡയാസ്പൊറ യാത്രയ്ക്ക് വേദികള്‍ ലഭ്യമാക്കാനുള്ള ശ്രമം മലപ്പുറത്ത് ആരംഭിച്ചു. രണ്ട് ദിവസത്തേക്ക് ആറോളം സ്ഥാപനങ്ങള്‍ നമുക്ക് സ്പേസ് തരാം എന്ന് പറഞ്ഞിട്ടുണ്ട്. എല്ലായിടത്തും നമുക്ക് ഓടിയെത്താനാവുമോ എന്നാണ് ഇപ്പോള്‍ പ്രശ്നം. സ്കൂളുകളില്‍ എസ്എസ്എല്‍സി മോഡല്‍ പരീക്ഷാഡല്‍ കാലമായതിനാല്‍ ഞാന്‍ കോളെജുകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. മഞ്ചേരി യൂനിറ്റി വിമന്‍സ് കോളെജ്, തിരൂരങ്ങാടി പിഎസ്എംഒ കോളെജ്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളായ എടരിക്കോട് പികെഎംഎം എച്ച്എസ് എന്നിവയില്‍ നിര്‍ബന്ധമായും നമുക്ക് പോവേണ്ടതുണ്ട്.
എല്ലാ സ്ഥാപനങ്ങളുടെ മേധാവികള‍്‍ക്കും ഞാന്‍ ഒരു കത്ത് തയ്യാറാക്കി അയച്ചു. പിന്നെ ഐടി അറ്റ് സ്കൂളിലെ നിലവിലുള്ള സുഹൃത്തുക്കളുടെ സഹായവും ലഭിച്ചു.
ഞാനയച്ച ലെറ്റര്‍ ഇവിടെയുണ്ട്. https://drive.google.com/file/d/0B6fsqlHCVPepQ2twZ3BDV0Z4c3c/view?usp=sharing
Pirate Praveen Thu 19 Feb 2015 1:45PM
@kamayani we have some information on our campaign website in English. Please check http://yatra.diasporafoundation.org
kamayani · Thu 19 Feb 2015 12:54PM
I wish you have information in english to share as well