GNU/Linux Install Fest on May 26 at Thrissur
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഈ വരുന്ന വെള്ളിയാഴ്ച്ച, മെയ് 26ന്, വൈകീട്ട് 5 മണി മുതല്‍ തൃശൂര്‍ സാഹിത്യഅക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് ഗ്നൂ/ലിനക്സ് ഫെസ്റ്റ് നടക്കുന്ന വിവരം എല്ലാവരേയും സന്തോഷപൂർവ്വം അറിയിച്ച് കൊള്ളുന്നു. വാണക്രൈ റാൻസംവെയറുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കേ ഗ്നൂ/ലിനക്സ് ഫെസ്റ്റിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. ലാപ്ടോപ്പുകളുമായി വരുന്നവർക്ക് ഗ്നൂ/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്ത് സന്തോഷപൂര്‍വ്വം തിരിച്ചുപോകാം. ഗ്നൂ/ലിനക്സുമായി ബന്ധപ്പെട്ട സംശയങ്ങളും പ്രശ്നങ്ങളും നമുക്ക് പങ്കുവെക്കാം. ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രയോഗവും രാഷ്ട്രീയവും എന്ന വിഷയത്തിൽ ചർച്ചയും ഉണ്ടായിരിക്കുന്നതാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യം, തൃശൂർ സ്വതന്ത്ര സോഫ്റ്റ്‌വെയർ യൂസേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടക്കുക. എല്ലാവരും പങ്കെടുത്ത് പരിപാടി വിജയകരമാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
--
എന്ന് സ്നേഹപൂർവ്വം,
ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ വക്താവ്