codema.in
Sat 25 Sep 2021 2:12PM

ഹരിതാ വിഷയത്തിലെ നിലപാട്

PB Pirate Bady Public Seen by 10

ഹരിതാ വിഷയത്തിൽ ഇന്നലെ‌ ഞാനും @Pirate Praveenഉം ഫോണിൽ ചർച്ച ചെയ്ത കാര്യങ്ങൾ താഴെ കൊടുക്കുന്നു. നമുക്കിതൊരു പ്രസ്താവനയായി ഇറക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കൂ.

  • സംഘടനയിലെ‌ ഉന്നതനേതാക്കളിൽ നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ‌ സംഘടനയ്ക്കുഉള്ളിൽ നിന്നുകൊണ്ട് തന്നെ‌ പോരാടാനും അത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാൻ കാരണമായതിനും ഹരിത‌യിലെ‌ വിദ്യാർത്ഥിനി നേതാക്കൾ കാണിച്ച ധൈര്യം തികച്ചും മാതൃകാപരവും സ്വാഗതാർഹവുമാണ്.

  • ഹരിതയിലെ പ്രശ്നങ്ങൾ വേണ്ട വിധം ചർച്ച പോലും ചെയ്യാതെ പരാതി ഉന്നയിച്ച വിദ്യാർത്ഥിനികളുടെ നേതൃത്ത്വത്തെ ഏകപക്ഷീയമായി പിരിച്ചുവിട്ടത് ന്യായീകരിക്കാനാവത്ത നടപടിയാണ്. ഇത്തരം അടിച്ചമർത്തലുകൾ ഹരിതയിൽ മാത്രമുള്ള ഒരു പ്രശ്നമല്ല. ഉയർന്ന സ്ഥാനത്തുള്ളവർ കീഴിലുള്ളവരെ അടിച്ചമർത്തുക എന്നത് മേൽത്തട്ടുകളും താഴേത്തട്ടുകളും ഉള്ള ഏതൊരു സംഘടനയിലും കാണാവുന്ന പ്രശ്നമാണ്. ആയതിനാൽ ഇത് ഏതെങ്കിലും ചില വ്യക്തികളുടെയോ സംഘടനയുടെയോ മാത്രം പ്രശ്നമായി കാണുന്നത് ശരിയല്ല, മറിച്ച് ഇത് കാലങ്ങളായി പിന്തുടരുന്ന ഒട്ടുമിയ്ക്ക എല്ലാ സംഘടനകളുടെയും ഘടനാപരമായ പിഴവുകൂടിയാണ്. പല‌തട്ടുകളിലായി അണികൾ പ്രവർത്തിക്കുമ്പോൾ എല്ലാവർക്കും തുല്ല്യമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നത് സ്വാഭാവികമായും ഇല്ലാതാവുന്നു.

  • ഹരിതാ വിഷയത്തിൽ വിദ്യാർത്ഥിനികളുടെ കൂടെ നിൽക്കുന്ന മറ്റു സംഘടനയിലോ സമുദായത്തിലോ പെട്ടവർ‌ സ്വന്തം സംഘടനയിലോ സമുദായത്തിലോ ഇങ്ങനെയൊരു വിഷയം ഉണ്ടായാൽ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യപ്പെടുക എന്നുകൂടി ഓർക്കുന്നത് നല്ലതായിരിക്കും. ഉദാഹരണത്തിന് സഭയ്ക്കെതിരെ ശബ്ദമുയർത്തിയ കന്യാസ്ത്രീകൾക്കോ ഇടതുപക്ഷം ഭരിയ്ക്കുന്ന സർക്കാരിന്റെ‌ പോലീസിനെ‌ വിമർശിച്ച ഇടതുപക്ഷത്തിന്റെ‌ തന്നെ‌ ഒരു മുതിർന്ന നേതാവായ ആനി രാജയ്ക്കോ നേരിടേണ്ടി വന്നത് എന്താണെന്ന് പരിശോധിയ്ക്കുക.

  • ഹരിതാ വിഷയത്തിൽ വിദ്യാർത്ഥിനി നേതാക്കൾ കാണിച്ച ധൈര്യം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായി ഒതുങ്ങിപ്പോവാതെ ഏതൊരു സംഘടനയ്ക്കുള്ളിലെയും അനീതികൾ ഉറക്കെ വിളിച്ചു പറയുവാൻ സംഘടനയ്ക്കുള്ളിലുള്ളവർക്ക് ധൈര്യം നൽകുന്ന ഒരു സംഭവമായി നോക്കിക്കാണുവാൻ ഇന്ത്യൻ പൈറേറ്റ്സ് ആഗ്രഹിക്കുന്നു.

AR

Abraham Raji Thu 30 Sep 2021 12:01PM

മേല്‍ പറഞ്ഞതിനോടെല്ലാം ഞാന്‍ യോജിക്കുന്നു. വിദ്യാർത്ഥികളും കോളേജ് ജീവനക്കാരും (അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും) തമ്മിൽ അധികാര അസന്തുലിതാവസ്ഥ നിലനിൽക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഒരു അധ്യാപകനു വെല്യ ബുധിമുട്ടില്ലാതെ ഒരു വിദ്യാർത്ഥിയുടെ ജീവിതം വളരെ പ്രയാസകരമാക്കാം. ഇത് പലപ്പോഴും കോളേജ് അധികാരികൾക്ക് വലിയ എതിർപ്പില്ലാതെ പുരോഗമനപരമല്ലാത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു അന്തരീക്ഷവും സൃഷ്ടിക്കുന്നു.സ്വയം ചിന്തിക്കാൻ കഴിയുന്നതും പുരോഗമനപരവുമായ ഒരു സമൂഹം നമുക്ക് വേണമെങ്കിൽ ഇത് മാറേണ്ടതുണ്ട്.

PB

Pirate Bady Sat 2 Oct 2021 4:50PM

ഇത് ഹരിതാ വിഷയവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്ന് സംശയമുണ്ട്. ഇതിന് എന്തെങ്കിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനാകുമോ? അങ്ങനെയാണെങ്കില്‍ നമുക്ക് ഇത് മറ്റൊരു പ്രസ്താവനയായി ഇറക്കാമെന്ന് തോന്നുന്നു.

AR

Abraham Raji Sat 2 Oct 2021 5:50PM

ഞാൻ കോളേജ് ഒരു ഉദാഹരണമായി ഉപയോഗിച്ചെന്നെ ഉള്ളു, ഏത് സംഘടനയായാലും, അവിടുത്തെ മേലധികാരികളായലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾഅധികളായലും അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നാണു ഞാൻ ഉദ്ദേശിച്ചത് .

PB

Pirate Bady Sat 2 Oct 2021 6:11PM

ശരി. അബ്രഹാം പറഞ്ഞത് രണ്ടാമത്തെ പോയിന്റിനോട് കൂടി ചേര്‍ത്ത് പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്.

PB

Poll Created Sat 2 Oct 2021 6:08PM

താഴെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും "ഹരിതാ വിഷയത്തിലെ ഇന്ത്യന്‍ പൈറേറ്റ്സിന്റെ നിലപാട്" എന്ന പ്രസ്താവനയായി പ്രസിദ്ധീകരിക്കാമോ? Closed Sat 9 Oct 2021 6:00PM

Outcome
by Pirate Bady Sun 10 Oct 2021 8:35AM

പ്രസ്താവന പ്രസിദ്ധീകരിക്കാം

  • സംഘടനയിലെ‌ ഉന്നതനേതാക്കളിൽ നിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ‌ സംഘടനയ്ക്കുഉള്ളിൽ നിന്നുകൊണ്ട് തന്നെ‌ പോരാടാനും അത് പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടാൻ കാരണമായതിനും ഹരിത‌യിലെ‌ വിദ്യാർത്ഥിനി നേതാക്കൾ കാണിച്ച ധൈര്യം തികച്ചും മാതൃകാപരവും സ്വാഗതാർഹവുമാണ്.

  • ഹരിതയിലെ പ്രശ്നങ്ങൾ വേണ്ട വിധം ചർച്ച പോലും ചെയ്യാതെ പരാതി ഉന്നയിച്ച വിദ്യാർത്ഥിനികളുടെ നേതൃത്ത്വത്തെ ഏകപക്ഷീയമായി പിരിച്ചുവിട്ടത് ന്യായീകരിക്കാനാവത്ത നടപടിയാണ്. ഇത്തരം അടിച്ചമർത്തലുകൾ ഹരിതയിൽ മാത്രമുള്ള ഒരു പ്രശ്നമല്ല. ഉയർന്ന സ്ഥാനത്തുള്ളവർ കീഴിലുള്ളവരെ അടിച്ചമർത്തുക എന്നത് മേൽത്തട്ടുകളും താഴേത്തട്ടുകളും ഉള്ള ഏതൊരു സംഘടനയിലും കാണാവുന്ന പ്രശ്നമാണ്. ആയതിനാൽ ഇത് ഏതെങ്കിലും ചില വ്യക്തികളുടെയോ സംഘടനയുടെയോ മാത്രം പ്രശ്നമായി കാണുന്നത് ശരിയല്ല, മറിച്ച് ഇത് കാലങ്ങളായി പിന്തുടരുന്ന ഒട്ടുമിയ്ക്ക എല്ലാ സംഘടനകളുടെയും ഘടനാപരമായ പിഴവുകൂടിയാണ്. പല‌തട്ടുകളിലായി അണികൾ പ്രവർത്തിക്കുമ്പോൾ എല്ലാവർക്കും തുല്ല്യമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നത് സ്വാഭാവികമായും ഇല്ലാതാവുന്നു. ഏത് സംഘടനയായാലും, അവിടുത്തെ മേലധികാരികളായലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായലും അധികാരം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.

  • ഹരിതാ വിഷയത്തിൽ വിദ്യാർത്ഥിനികളുടെ കൂടെ നിൽക്കുന്ന മറ്റു സംഘടനയിലോ സമുദായത്തിലോ പെട്ടവർ‌ സ്വന്തം സംഘടനയിലോ സമുദായത്തിലോ ഇങ്ങനെയൊരു വിഷയം ഉണ്ടായാൽ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യപ്പെടുക എന്നുകൂടി ഓർക്കുന്നത് നല്ലതായിരിക്കും. ഉദാഹരണത്തിന് സഭയ്ക്കെതിരെ ശബ്ദമുയർത്തിയ കന്യാസ്ത്രീകൾക്കോ ഇടതുപക്ഷം ഭരിയ്ക്കുന്ന സർക്കാരിന്റെ‌ പോലീസിനെ‌ വിമർശിച്ച ഇടതുപക്ഷത്തിന്റെ‌ തന്നെ‌ ഒരു മുതിർന്ന നേതാവായ ആനി രാജയ്ക്കോ കർഷകരുടെ കൊലപാതകത്തിൽ സ്വന്തം പാര്‍ട്ടിയായ ബിജെപിയ്ക്കെതിരെ നിലപാടെടുത്ത വരുൺ ഗാന്ധിയ്ക്കോ നേരിടേണ്ടി വന്നത് എന്താണെന്ന് പരിശോധിയ്ക്കുക.

  • ഹരിതാ വിഷയത്തിൽ വിദ്യാർത്ഥിനി നേതാക്കൾ കാണിച്ച ധൈര്യം ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായി ഒതുങ്ങിപ്പോവാതെ ഏതൊരു സംഘടനയ്ക്കുള്ളിലെയും അനീതികൾ ഉറക്കെ വിളിച്ചു പറയുവാൻ സംഘടനയ്ക്കുള്ളിലുള്ളവർക്ക് ധൈര്യം നൽകുന്ന ഒരു സംഭവമായി നോക്കിക്കാണുവാൻ ഇന്ത്യൻ പൈറേറ്റ്സ് ആഗ്രഹിക്കുന്നു.

Results

Results Option % of points Voters
Agree 100.0% 2 PB PP
Abstain 0.0% 0  
Disagree 0.0% 0  
Block 0.0% 0  
Undecided 0% 11 SA AR AKS SU BC SK AB PK SGK J A

2 of 13 people have participated (15%)

PP

Pirate Praveen Fri 8 Oct 2021 5:54PM

കർഷകരുടെ കൊലപാതകത്തിൽ നിലപാടെടുത്ത വരുൺ ഗാന്ധിയുടെ ഉദാഹരണം കൂടി ചേർത്താലോ ?

PB

Pirate Bady Sat 9 Oct 2021 5:53PM

ശരി. മൂന്നാമത്തെ പോയന്റിന്റെ അവസാനം "[...] ആനി രാജയ്ക്കോ" എന്നതിന് ശേഷം "കർഷകരുടെ കൊലപാതകത്തിൽ സ്വന്തം പാര്‍ട്ടിയായ ബിജെപിയ്ക്കെതിരെ നിലപാടെടുത്ത വരുൺ ഗാന്ധിയ്ക്കോ നേരിടേണ്ടി വന്നത് എന്താണെന്ന് പരിശോധിയ്ക്കുക." എന്ന് ചേര്‍ത്തിട്ടുണ്ട്.