codema.in
Sun 24 Apr 2016 6:37AM

Basic principles/മൂല തത്വങ്ങൾ

PP Pirate Praveen Public Seen by 267

From pirates.org.in/constitution

അടിസ്ഥാനാശയങ്ങള്‍ or മൂല തത്വങ്ങൾ?

ഭാഗം 1: സമൂഹത്തിന്റെ വിവിധ തുറകളിലും സ്ഥലങ്ങളിലും ജീവിക്കുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്വത്വവ്യത്യാസമില്ലാതെ തുല്ല്യമായി അവരുടെ ജീവിതസാധ്യതകള്‍ യാഥാര്‍ത്യമാക്കുവാന്‍ അവകാശമുണ്ടെന്നു് ഞങ്ങള്‍ മനസ്സിലാക്കുന്നു. സാമ്പത്തിക അസമത്വം, ജാതിയോ ലിംഗവ്യത്യാസമോ ലൈംഗികാകര്‍ഷണമോ അടിസ്ഥാനമാക്കിയ വിവേചനം, ഭിന്നശേഷി എന്നിവ സമത്വം പ്രാപ്തമാകുന്നതില്‍ നിന്നും പലരേയും തടയുന്നു.
ഭാഗം 2: നമ്മള്‍ പരസ്പരം സഹകരിക്കണം
ഭാഗം 3: ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സ്വകാര്യത എന്നിവ എല്ലാവരുടേയും അവകാശമാണു്.

ഭാഗം 4: അറിവു് സ്വതന്ത്രമായിരിക്കണം.
ഭാഗം 5: സുതാര്യമായ സര്‍ക്കാര്‍ സംവിധാനത്തെ ഞങ്ങള്‍ പ്രചരിപ്പിക്കുന്നു.
ഭാഗം 6: രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു് അക്രമം ഉപയോഗിക്കുന്നതിനു് ഞങ്ങളെതിരാണു്. ഒരു തരത്തിലുള്ള അക്രമവും ഞങ്ങള്‍ പ്രചരിപ്പിക്കുകയോ, ആഹ്വാനം ചെയ്യുകയോ, അക്രമത്തില്‍ പങ്കാളികളാകുകയോ ഇല്ല. ഞങ്ങള്‍ വാക്കുമാറുകയില്ല. എന്നാലും ഒരു വിഷയത്തെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ അക്രമം ഉപയോഗിയ്ക്കുമ്പോള്‍ ആ വിഷയത്തെ അക്രമത്തില്‍ നിന്നും വേറിട്ടു് ഞങ്ങള്‍ കാണുന്നു. അക്രമം നാട്ടിലെ നിയമം വഴി നേരിടണം, വിഷയം ചര്‍ച്ചകളിലൂടെ തീരുമാനമാക്കണം.