Kerala Assembly election 2016
http://pirates.org.in/election/kerala16/ പരിഭാഷ.
ഇന്ത്യന്‍ പൈറേറ്റ്സിനെ പരിചയപ്പെടാം
ഈ സാമൂഹ്യ വ്യവസ്ഥിതി ഞങ്ങളാഗ്രഹിക്കുന്ന പോലല്ല. നമുക്കൊന്നും മാറ്റാന്‍ കഴിയില്ലെന്നവര്‍ പറയുന്നതു് നമ്മള്‍ സ്വീകരിക്കരുതു്. പകരം നമുക്കു് സ്വീകാര്യമല്ലാത്തതു് നാം തന്നെ മാറ്റണം. അതുകൊണ്ടാണു് നമ്മള്‍ നമുക്കു് സ്വീകാര്യമായരീതിയില്‍ ഈ സമൂഹ്യവ്യവസ്ഥിതി മാറ്റുന്നതു് - ജനാധിപത്യവും, സമത്വവും, സുതാര്യതയും നമ്മെ വഴികാട്ടും.
ഇന്ത്യന്‍ പൈറേറ്റ്സിന്റെ മറ്റു് സവിശേഷതകള്‍:
എല്ലാവര്‍ക്കും തുല്ല്യ അവസരങ്ങളും അവകാശങ്ങളുമുള്ള ജനങ്ങളുടെ കൂട്ടായ്മയാണിതു്.
ആര്‍ക്കും ഇതില്‍ പങ്കുചേരാം.
എല്ലാ തീരുമാനങ്ങളും സുതാര്യമായി.
മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യ നീതിക്കുമായി നിലകൊള്ളുന്നു.
നേതാക്കളും അണികളും എന്ന വ്യത്യാസമിവിടില്ല.
ഞങ്ങളുടെ ഭരണഘടനയില്‍ വിശദമായി ഇവയെല്ലാം കാണാം.
ഈ അസംബ്ലി ഇലക്ഷനില്‍ നമ്മള്‍ മത്സരിക്കുന്നതെന്തിനു്?
നമുക്കു് ചുറ്റും കാണുന്ന കാര്യങ്ങളെപ്പറ്റി നിങ്ങള്‍ സംതൃപ്തരാണോ?
നിങ്ങളാഗ്രഹിക്കുന്ന മാറ്റങ്ങളെന്തെല്ലാം?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി നിങ്ങളാഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരുമോ?
ഏതെങ്കിലും നേതാവു് ആ മാറ്റം കൊണ്ടുവരുമോ?
എന്തിനു് സ്വന്തമായി ചിന്തിക്കാനാകുമ്പോള്‍ അതു് മറ്റുള്ളവര്‍ക്കു് തീറെഴുതിക്കൊടുക്കണം?
നിങ്ങള്‍ ഈ സമൂഹത്തില്‍ ഒത്തിരി മാറ്റങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നു് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ആഗ്രഹവും അതു് തന്നെ. മടിച്ചു് നില്‍ക്കാതെ ഇന്ത്യന്‍ പൈറേറ്റ്സിനോടൊപ്പം ആ മാറ്റത്തിനായി മുന്നിട്ടിറങ്ങൂ.
ഇന്ത്യന്‍ പൈറേറ്റ്സിനെ വ്യത്യസ്ഥമാക്കുന്നതെന്താണു്?
പങ്കാളിത്ത ജനാധിപത്യം, സുതാര്യത, പാര്‍ട്ടിയോടോ നേതാവിനോടോ കൂറിനു് പകരം ആശയങ്ങളോടു് കൂറു് എന്നിവ മറ്റുള്ള നൂറു് കണക്കിനു് പാര്‍ട്ടികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും ഇന്ത്യന്‍ പൈറേറ്റ്സിനെ മാറ്റി നിര്‍ത്തുന്നു.
പങ്കാളിത്ത ജനാധിപത്യം
പങ്കാളിത്ത ജനാധിപത്യം എന്നാല്‍ ഓരോ അംഗത്തിനും ഓരോ തീരുമാനത്തിലും തുല്ല്യമായ പ്രാധിനിത്യമായിരിക്കും. പങ്കാളിത്ത ജനാധിപത്യം ഇന്ത്യന്‍ പൈറേറ്റ്സിന്റെ അടിസ്ഥാന ആശയങ്ങളിലൊന്നാണു്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികളൊന്നുമില്ലാതെ എല്ലാ അംഗങ്ങളും ഒരേ നിലയിലാണു്. ആരും ആര്‍ക്കും മുകളിലല്ല, താഴെയുമല്ല. ഒരു പരമോന്നത നേതാവോ, കുടുംബവാഴ്ചയോ, അന്ധമായി പിന്തുണയ്ക്കുന്ന അണികളോ ഇല്ലാതെ എല്ലാ അംഗങ്ങള്‍ക്കും തുല്ല്യ അധികാരമുള്ള ഇടമാണിതു്.
സുതാര്യത
ഇന്ത്യന്‍ പൈറേറ്റ്സിന്റെ ഓരോ ചര്‍ച്ചയും തീരുമാനവും എല്ലാവര്‍ക്കും കാണാവുന്നതാണു്. loomio.org എന്ന വെബ്സൈറ്റിലാണു് ചര്‍ച്ചകള്‍ നടക്കുന്നതു്. ഈ സൈറ്റില്‍ 'Indian Pirates' ഗ്രൂപ്പു് സന്ദര്‍ശിക്കുന്ന ആര്‍ക്കും (Indian Pirates loomio എന്നു് duckduckgo.com പോലുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ തിരഞ്ഞാല്‍ മതി) ഓരോ തീരുമാനത്തിലേക്കും നയിച്ച ചര്‍ച്ചകള്‍ കാണാം. അടച്ചിട്ട മുറിയിരുന്നുള്ള ചര്‍ച്ചകളോ മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളോ ഇവിടെയില്ല.
ആശയങ്ങളോടു് കൂറു്
ഇന്ത്യന്‍ പൈറേറ്റ്സിന്റെ ആശയങ്ങളോടും ഭരണഘടനയോടുമാണിടെ കൂറു് പ്രതീക്ഷിക്കുന്നതു്, അന്ധമായി തീരുമാനങ്ങളെ പിന്തുണയ്ക്കാനല്ല. ഓരോരുത്തരും ഓരോ തീരുമാനത്തേയും ചോദ്യം ചെയ്യുകയും ഇന്ത്യന്‍ പൈറേറ്റ്സിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കെതിരാണെങ്കില്‍ എതിര്‍ക്കുകയും വേണം. അച്ചടക്ക നടപടിയോ പുറത്താക്കലോ ഇവിടെയില്ല.
നമ്മള്‍ ചെയ്യാനുദ്ദേശിക്കുന്നതെന്താണു്
മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, പങ്കാളിത്ത ജനാധിപത്യം തുടങ്ങിയ ഞങ്ങളുടെ ആശയങ്ങള്‍ സാധാരണക്കാരിലെത്തിക്കുക എന്നതാണു് ഇലക്ഷനില്‍ മത്സരിക്കുന്നതിന്റെ പ്രാധമികോദ്ദേശ്യം. ഇന്ത്യന്‍ പൈറേറ്റ്സ് മറ്റു് പാര്‍ട്ടികളില്‍ നിന്നും എങ്ങനെ വ്യത്യസ്ഥമാണെന്നു് സാധാരണക്കാരെ മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. പങ്കാളിത്ത ജനാധിപത്യവും സുതാര്യമായ ചര്‍ച്ചകളും നയതീരുമാനങ്ങളും പ്രധാനം.
ചിലവെന്തെല്ലാം
കെട്ടിവെയ്ക്കാനുള്ള തുക Rs. 10, 000 (ഇതില്ലാതെ നമുക്കു് മത്സരിക്കാനാവില്ല).
നോട്ടീസുകളും പോസ്റ്ററുകളും അടിയ്ക്കാന്‍
പ്രവര്‍ത്തകരുടെ ചിലവു്
നിങ്ങള്‍ക്കെങ്ങനെ സഹായിക്കാം
പണം തരാനില്ലെങ്കിലും മറ്റു് വഴികളിലൂടെ നിങ്ങള്‍ക്കു് സഹായിക്കാം. മറ്റെന്തിനേക്കാളും നിങ്ങളുടെ നിര്‍വ്യാജമായ പിന്തുണയാണു് നമുക്കു് വേണ്ടതു്.
ക്യാമ്പൈന്‍ കൂടുതല്‍ ആളുകളിലെത്തിക്കാന്‍ സഹായിക്കാം
ഓണ്‍ലൈനായോ മണ്ഡലത്തിലെ പ്രചാരണത്തിനോ കൂടാം.
Pirate Praveen · Mon 25 Apr 2016 6:26PM
വിഷ്ണു, ലക്ഷ്മി, ശ്രുതി എന്നിവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ കിട്ടിയ നിര്‍ദ്ദേശങ്ങള്‍.
ഈ സമൂഹത്തില്‍ പല മാറ്റങ്ങളും നമ്മളാഗ്രഹിക്കുന്നില്ലേ?