Press Release - closing (Malayalam)
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ 21 നു് തൃശ്ശൂര്‍ നിന്നും ആരംഭിച്ച പൈറേറ്റ് സൈക്ലിങ്ങ് തിരുവനന്തപുരം പോയി തിരിച്ചു് തൃശ്ശൂര്‍ വഴി ഒക്ടോബര്‍ 26 നു് കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂരില്‍ സമാപിയ്ക്കുന്നു.
സ്കൂളുകള്‍, എഞ്ചിനീയറിംഗ്/ആര്‍ട്സ് കോളേജുകള്‍, ക്ലബുകള്‍, വായനശാലകള്‍, ആശ്രമങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ചും പൊതുജനങ്ങളോടു് പൈറേറ്റ് ആശങ്ങളായ അറിവിന്റെ സ്വതന്ത്രമായ പങ്കുവെയ്കല്‍, ഊര്‍ജ്ജ സ്വയം പര്യാപ്തത, സ്വകാര്യത, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നിവ പങ്കിട്ടം ഒരു മാസത്തിലധികം യാത്ര നീണ്ടു നിന്നു. സൂരജ് കേണോത്ത്, പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍, വിഷ്ണ മധുസൂദനന്‍, മനുകൃഷ്ണന്‍, ജെറിന്‍, അഖില്‍ കൃഷ്ണന്‍ എന്നിവര്‍ സൈക്കിള്‍ ചവുട്ടി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഐടി@സ്കൂള്‍, സ്പേസ്, ഐസിഫോസ്, ശാന്തിഗിരി ആശ്രമം, എംഇഎസ് കോളേജ് തുടങ്ങി മറ്റു് പല സ്വകാര്യ വ്യക്തികളും യാത്രികര്‍ക്കു് താമസ ഭക്ഷണ സൌകര്യങ്ങളൊരുക്കി. പല മാധ്യമങ്ങളും പ്രാധാന്യത്തോടെ തന്നെ യാത്ര റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദിവസം ഏറ്റവും കൂടുതല്‍ സൈക്കിള്‍ ചവിട്ടിയതു് ആലപ്പുഴ നിന്നും കൊല്ലം വരെ 110 കിലോമീറ്ററായിരുന്നു. ഏറ്റവും ആയാസം കുറഞ്ഞ ഭാഗവും ഇതു് തന്നെയായിരുന്നു. തിരുവനന്തപുരത്തു് നിന്നും അഞ്ചല്‍ വരെയുള്ള യാത്ര രാത്രി പന്ത്രണ്ടര വരെ നീണ്ടു. കുറ്റിപ്പുറം മുതല്‍ മണ്ണാര്‍മല വരെയുള്ള യാത്രയില്‍ മാത്രമാണു് മുഴുവന്‍ സമയവും മഴയുണ്ടായിരുന്നതു്. എഞ്ചിനീയറിങ്ങ് കോളേജുകളെ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സജീവമായ ചര്‍ച്ചകളുണ്ടായതു് ആര്‍ട്സ് കോളേജുകളിലും സ്കൂളുകളിലുമാണു്.
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ക്ലാസുകളുമായി ഇവിടെയെല്ലാം തുടര്‍പ്രവര്‍ത്തനങ്ങളും ആലോചിയ്ക്കുന്നുണ്ടു്. യാത്രാ വിശേഷങ്ങളും ചിത്രങ്ങളും ഒരു ഇബുക്കായി ഇറക്കാനും ആലോചിയ്ക്കുന്നുണ്ടു്.
Pirate Movement of India - pirate-mov.in
Akhil Krishnan S · Sat 26 Oct 2013 6:11AM
വിശദമായ ഒരു റിപ്പോർട്ട് കൂടി എഴുതിത്തയ്യാറാക്കണം.