Article for Malayala Nanma magazine (in Malayalam)
...അപൂര്‍ണ്ണം...
അറിവിന്റെ സ്വാതന്ത്ര്യവും സമത്വവും അഹിംസയുമെല്ലാം ഉള്‍ക്കൊള്ളുന്ന പൈറേറ്റ് ആശയങ്ങളുടെ പ്രചാരണത്തിനായാണു് സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനമായ സെപ്റ്റംബര്‍ 21 നു് തൃശ്ശൂരില്‍ വച്ചാരംഭിയ്ക്കുന്ന പൈറേറ്റ് സൈക്ലിങ്ങ് എന്ന കേരളയാത്ര. തൃശ്ശൂര്‍ നിന്നും തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയും കാസര്‍ഗോഡ് മുതല്‍ തിരിച്ചു് തൃശ്ശൂര്‍ വരെയുമാണു് യാത്ര.
പൈറേറ്റുകള്‍ ഡിജിറ്റല്‍ ലോകത്തെ സ്വാതന്ത്ര്യപ്പോരാളാകളാണു്. അറിവിന്റെ സ്വാതന്ത്ര്യത്തില്‍ തുടങ്ങി ഒരു സ്വതന്ത്ര സമൂഹസൃഷ്ടിയാണു് പൈറേറ്റുകളുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് പോലുള്ള ആശയവിനിമയ മാദ്ധ്യമങ്ങളുടെ പ്രചാരമാണു് കൂടുതല്‍ ആളുകളെ സമൂഹസൃഷ്ടിയില്‍ പങ്കാളികളാക്കാന്‍ പൈറേറ്റുകളെ സഹായിയ്ക്കുന്നതു്.
സമത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ സ്വയം മുന്നോട്ടു് വരുന്ന കൂട്ടായ്മകളിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാം എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിലൂടെ കണ്ട മാതൃക മറ്റെല്ലാ മേഖലകളിലും എത്തിയ്ക്കുക എന്നതു് ഇന്ത്യയിലെ പൈറേറ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമാണു്. ആദ്യത്തെ പൈറേറ്റ് പാര്‍ട്ടിയായ സ്വീഡനിലെ പൈറേറ്റ് പാര്‍ട്ടിയുടെ സ്ഥാപകനായ റിക്ക് ഫാല്‍ക്‍വിങ് പൈറേറ്റ് ആശയങ്ങളെ ഒരു പൈറേറ്റ് ചക്രമായി (http://falkvinge.net/pirate-wheel/) അവതരിപ്പിയ്ക്കുന്നുണ്ടു്. അതിലദ്ദേഹം പറയുന്ന അടിസ്ഥാന ആശയങ്ങള്‍ സ്വകാര്യത, സുതാര്യത, സ്വതന്ത്ര വിനിമയം വേണ്ട വസ്തുക്കള്‍ (ഉപകരണങ്ങള്‍, ആശയങ്ങള്‍, സംസ്കാരം, അറിവു്, വികാരങ്ങള്‍), മാനുഷികത, വൈവിധ്യം, ചെറുത്ത് നില്‍പ്പ്, സ്വാം സാമ്പത്തികത, ഗുണമേന്മയുള്ള നിയമങ്ങള്‍ എന്നിവയാണു്.
അറിവിനെ ചങ്ങലയ്ക്കിടാനും എല്ലാവരും അറിവു് നേടുന്നതു് തടയാനുമുള്ള ശ്രമം വേദം കേട്ട ശൂദ്രന്റെ ചെവിയില്‍ ഈയമൊഴിയ്ക്കാന്‍ പറയുന്ന ബ്രഹ്മസൂത്ര മുതലും അതിനു് മുമ്പുമുണ്ടു്.
ഡിജിറ്റല്‍ ലോകം അറിവുകളുടെ അക്ഷയപാത്രം പോലാണു്, എത്ര കഴിച്ചാലും തീരാത്ത മഹാഭാരതത്തിലെ അക്ഷയപാത്രം പോലെ, എത്ര തവണ പകര്‍ത്തിയാലും തീരാത്തതാണു് ഏതു് ഡിജിറ്റല്‍ വസ്തുവും, അവ ഒരു തവണ ഉണ്ടാക്കാന്‍ മാത്രമേ ചെലവുള്ളൂ. ഒരിക്കലും തീരാത്ത ഉറവയെ പണം കൊടുത്താല്‍ മാത്രം കിട്ടുന്ന കുപ്പികളിലാക്കണോ?