codema.in
Tue 24 Nov 2020 12:07PM

സാമ്പത്തിക സംവരണ വിഷയത്തിൽ പൈറേറ്റ്സ് പാർട്ടിയുടെ നിലപാട് എന്താണ്?

SU Shintu Unnikrishnan Public Seen by 9

മുന്നോക്കക്കാരിലെ പിന്നോക്കകാർക്കുള്ള സാമ്പത്തിക സംവരണമെന്ന പേരിൽ നടപ്പാക്കിയിട്ടുള്ള സവർണസംവരണത്തിൽ പൈറേറ്റ്സ് പാർട്ടിയുടെ നിലപാട് എന്താണെന്ന്അറിയാൻ താല്പര്യമുണ്ട്

PP

Pirate Praveen Wed 25 Nov 2020 5:54PM

ഈ വിഷയത്തില്‍ നമ്മള്‍ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല. തീര്‍ച്ചയായും നമ്മള്‍ ഒരു നിലപാട് എടുക്കണം. പക്ഷേ അതിനു് മുമ്പു് ജാതി വ്യവസ്ഥയുടെ ചരിത്രവും ഇപ്പോഴത്തെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ സ്ഥിതിയും സംവരണം കൊണ്ടു് സമൂഹത്തില്‍ ഇതുവരെയുള്ള മാറ്റങ്ങളും മനസ്സിലാക്കാണം. എന്റെ വ്യക്തിപരമായ നിലപാടു് സവര്‍ണ സംവരണത്തിനു് എതിരായുള്ളതാണു്. സംവരണം ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ഒരു പരിപാടിയല്ല. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിക്കുകയും സമൂഹത്തില്‍ അധികാരസ്ഥാനങ്ങളില്‍ ജന സംഖ്യാനുപാതികമായി എല്ലാ ജന വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടുന്നതു് വരെ ജാതി അടിസ്ഥാനത്തിലുള്ള സംവരണം തുടരേണ്ടതു് അത്യാവശ്യമാണു്.

PK

pirate king Thu 26 Nov 2020 10:03PM

സംവരണം എവിടെ ഒക്കെ വേണം അല്ലെങ്കിൽ അവശ്യം ആണ് എന്ന് ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും.

PP

Pirate Praveen Mon 30 Nov 2020 1:22PM

@Shintu Unnikrishnan സ്വന്തം അഭിപ്രായം പറയൂ. ഈ വിഷയത്തില്‍ സണ്ണി എം കപിക്കാട് എഴുതിയ ലേഖനം https://www.doolnews.com/politics-behind-upper-caste-reservation-sunny-m-kapikkadu.html